ലോക്ക് ഡൗൺ നീട്ടല്‍; റെയിൽവെ റദ്ദാക്കുന്നത്​ 39 ലക്ഷം ടിക്കറ്റുകൾ

By Web TeamFirst Published Apr 15, 2020, 2:09 PM IST
Highlights
രാജ്യത്തെ ലോക്ക് ഡൗൺ മെയ്​ 3 വരെ നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 39 ലക്ഷം ടിക്കറ്റുകളാണ് ഇന്ത്യന്‍ റെയിൽവേ റദ്ദാക്കുന്നത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. 
ദില്ലി: രാജ്യത്തെ ലോക്ക് ഡൗൺ മെയ്​ 3 വരെ നീട്ടിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ 39 ലക്ഷം ടിക്കറ്റുകളാണ് ഇന്ത്യന്‍ റെയിൽവേ റദ്ദാക്കുന്നത്​ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിൽ 15 മുതൽ മെയ്​ 3 വരെയുള്ള ദിവസങ്ങളിലേക്ക്​ മുൻകൂട്ടി സ്വീകരിച്ച ബുക്കിംഗുകളാണ്​ റദ്ദാക്കുന്നത്​. 

ലോക്ക് ​ഡൗൺ മെയ്​ 3 വരെ നീട്ടിയതോടെ ഈ കാലയളവിലെ 39 ലക്ഷത്തോളം ടിക്കറ്റുകളാണ്​ റെയിൽവെ ഇപ്പോൾ റദ്ദാക്കുന്നത്​. ലോക്ക് ഡൗൺ നീട്ടിയത്​ 15,523 ട്രെയിനുക​ളെ ബാധിച്ചു.  ലോക്ക് ​ഡൗണിന്​ മുമ്പ്​ പ്രതിദിനം 8.5 ലക്ഷം ടിക്കറ്റുകളാണ്​ ​ഐആർസിടിസി വെബ്​സൈറ്റ്​ വഴി ബുക്ക്​ ചെയ്​തിരുന്നത്​.

റദ്ദാക്കുന്ന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്ന്​​ റെയിൽവെ ഉറപ്പ്​ നൽകി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, ഇ-ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്താൻ പാടില്ല. എന്നാൽ ബുക്കിങ്ങുകൾ റദ്ദാക്കാനുള്ള ഓൺലൈൻ സൗകര്യം ലഭ്യമായിരിക്കും. 

ഓൺലൈൻ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്​തവരുടെ തുക അവരുടെ അക്കൗണ്ടുകളിലേക്ക്​ എത്തും. കൗണ്ടറുകളിൽ നിന്ന്​ നേരിട്ട്​ ടിക്കറ്റെടുത്തവർക്ക്​ ജൂലൈ 31 വരെ തുക മടക്കി വാങ്ങാൻ കൗണ്ടറുകളിൽ സൗകര്യമുണ്ടാകും. ഇതുവരെയും റദ്ദാക്കാത്ത ട്രെയിനുകളിലേക്ക്​ എടുത്ത ടിക്കറ്റുകളും യാത്രക്കാർക്ക്​ റദ്ദാക്കാവുന്നതാണ്​.

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, ഇ-ടിക്കറ്റ് അടക്കം യാതൊരുവിധ ടിക്കറ്റുകളുടെയും ബുക്കിംഗ് നടത്താൻ പാടില്ല. രാജ്യത്തെ പ്രീമിയം തീവണ്ടികൾ, മെയിൽ \ എക്സ്പ്രസ്സ് തീവണ്ടികൾ, പാസഞ്ചർ തീവണ്ടികൾ, സബ് അർബൻ തീവണ്ടികൾ, കൊൽക്കത്ത മെട്രോ സേവനങ്ങൾ, കൊങ്കൺ റെയിൽവേ എന്നിവയ്ക്കും ഈ  തീരുമാനം ബാധകമാണ്. റിസർവേഷൻ ഉള്ളതോ ഇല്ലാത്തതോ ആയ (UTS & PRS) എല്ലാ ടിക്കറ്റുകളും ലഭിക്കുന്ന കൗണ്ടറുകൾ ഇനിയൊരു ഉത്തരവ് ലഭിക്കും വരെ അടച്ചിടും. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി ചരക്ക് തീവണ്ടികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
click me!