അവസാന ട്രെയിന്‍ ബോഗിയിലെ X എന്ന അക്ഷരത്തിനു പിന്നില്‍

Published : Mar 17, 2019, 05:01 PM IST
അവസാന ട്രെയിന്‍ ബോഗിയിലെ X എന്ന അക്ഷരത്തിനു പിന്നില്‍

Synopsis

ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാനത്തെ ബോഗിയില്‍ X എന്ന അടയാളം.

രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ യാത്രാമാര്‍ഗ്ഗമാണ് ട്രെയിന്‍. മിക്കവരും ട്രെയിന്‍ യാത്ര തിരഞ്ഞെടുക്കുന്നത്. ഒരുവര്‍ഷം ഏകദേശം 5,000 കോടി യാത്രക്കാരും 650 ദശലക്ഷം ടണ്‍ ചരക്കും ഇന്ത്യന്‍ റെയില്‍ പാതകളിലൂടെ നീങ്ങുന്നുവെന്നാണ് കണക്കുകള്‍.

ഒരിക്കലെങ്കിലും ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ അപൂര്‍വ്വമായിരിക്കും. ട്രെയിന്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളില്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകും. അതിലൊന്നാണ് ട്രെയിന്‍ പോയി കഴിയുമ്പോള്‍ അവസാനത്തെ ബോഗിയില്‍ X എന്ന അടയാളം. ഇതു എന്തിനാണെന്ന് വെറുതെയെങ്കിലും ചിലര്‍ ചിന്തിച്ചിട്ടാണ്ടാകും. അതുപോലെ ഈ എക്‌സിന് താഴെ എല്‍വി എന്ന് തൂക്കിയിട്ട ഇംഗ്ലീഷ് ബോര്‍ഡും, ചുവന്ന ലൈറ്റും കാണാം. ഇതൊക്കെ എന്തിനെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം.

എന്നാല്‍ സംഭവം ഇത്രയേ ഉള്ളു. ട്രെയിനിന്‍റെ അവസാന ബോഗിയാണ് കടന്നുപോകുന്നതെന്ന് സ്ഥിരീകരിക്കുന്നതിനാണ് അവസാന ബോഗിയില്‍ എക്‌സ് എന്ന് എഴുതിയിരിക്കുന്നത്. യാത്രാമധ്യേ ട്രെയിനില്‍ നിന്നും ബോഗികള്‍ വേര്‍പ്പെട്ടിട്ടില്ലെന്ന് എക്സ് ചിഹ്‌നം വ്യക്തമാക്കുന്നു. അവസാന ബോഗിയില്‍ എക്സ് ചിഹ്‌നം ഇല്ലെങ്കില്‍ അപകടം നടന്നുവെന്നതിന്റെ സൂചനയാണ്. അതോടെയാണ് ബോഗികള്‍ക്ക് അപകടം സംഭവിച്ചുവെന്നോ വേര്‍പ്പെട്ടുവെന്നോ എന്ന് സ്‌റ്റേഷന്‍ അധികൃതര്‍ ആദ്യം തിരിച്ചറിയുന്നതും അടിയന്തര നടപടികളിലേക്കു കടക്കുന്നതും.

രാത്രികാലങ്ങളില്‍ ട്രെയിനിന്റെ അവസാന ബോഗിയില്‍ 'എക്‌സ്' ചിഹ്നം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം പെട്ടെന്ന് തിരിച്ചറിയാനാണ് ഈ ചുവന്ന ലൈറ്റുകള്‍. ഓരോ അഞ്ച് സെക്കന്‍ഡിലും  ഈ ചുവന്ന ഇലക്ട്രിക് ലൈറ്റ് മിന്നിത്തെളിഞ്ഞു കൊണ്ടിരിക്കും. രാത്രിയില്‍ കടന്നുപോകുന്ന ട്രെയിനുകള്‍ക്ക് അപകടം സംഭവിച്ചിട്ടില്ലെന്ന് ഈ ചുവന്ന ലൈറ്റുകളിലൂടെയാണ് തിരിച്ചറിയുന്നത്. 

അതുപോലെ 'എക്‌സ്' ചിഹ്നത്തിന് താഴെയായി കാണുന്ന 'എല്‍വി' (LV) എന്ന അക്ഷരങ്ങളും സൂചിപ്പിക്കുന്നത് ട്രെയിനിന്‍റെ സുരക്ഷിതമായ അവസ്ഥയെ തന്നെയാണ്.

Courtesy:
Ap2tg dot com, Quora

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ