ഉത്സവകാലം വരുന്നു; വമ്പന്‍ ഓഫറുമായി റെനോ

By Web TeamFirst Published Oct 13, 2020, 9:24 PM IST
Highlights

റെനോ ട്രൈബറിന് 39,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് 9,000 രൂപയും കോർപ്പറേറ്റ് കിഴിവായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.

വാഹന മോഡലുകള്‍ക്ക് മികച്ച ഓഫറുകളുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ.  ഒരു ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് ഉത്സവകാലത്തോടനുബന്ധിച്ച് റെനോ ഒരുക്കിയിരിക്കുന്നതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബർ എംപിവി, ഡസ്റ്റർ എസ്‌യുവി എന്നീ മോഡലുകൾക്കാണ് കമ്പനി ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  റെനോ ക്വിഡിന് 49,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് ഒക്ടോബറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 15,000 രൂപ എക്സ്ചേഞ്ച് ബോണസായും 9,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായും ലഭിക്കും. ഒപ്പം തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 0.8 ലിറ്റർ സ്റ്റാൻഡേർഡ്, ആർ‌എക്സ്ഇ ട്രിം ലെവലുകൾക്ക് ലോയൽറ്റി ബോണസായി 10,000 രൂപ കിഴിവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെനോ ട്രൈബറിന് 39,000 രൂപ വരെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് 9,000 രൂപയും കോർപ്പറേറ്റ് കിഴിവായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.

1.5 ലിറ്റർ പെട്രോൾ ഡസ്റ്ററിന് 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 25,000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യമായും 20,000 രൂപ ലോയൽറ്റി ബോണസായും 30,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടായും ലഭിക്കുന്നു. പ്രത്യേകമായി 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ ലോയൽറ്റി ബെനിഫിറ്റും ആർ‌എക്സ്ഇ ട്രിംബെൽ പതിപ്പിന് ലഭിക്കുന്നു. ലോയൽറ്റി ബോണസായി 20,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 30,000 രൂപ കിഴിവുമാണ് ഡസ്റ്ററിന്റെ ടർബോ-പെട്രോൾ പതിപ്പുകൾക്ക് ലഭിക്കുക.

0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എന്നിവയാണ് ക്വിഡിന്റെ എൻജിൻ ഓപ്ഷനുകൾ. ബിആർ-10 1 ലീറ്റർ 3 സിലിൻഡർ പെട്രോൾ എൻജിനാണ്‌ ട്രൈബറിന്. 72 എച്ച്പി കരുത്തും 96 ന്യൂട്ടൺ മീറ്റർ ടോർക്കും ആണ് ഈ എൻജിൻ നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം ആണ് അടിമുടി പരിഷ്‍കരിച്ച ഡസ്റ്ററിനെ റെനോ വിപണിയിലെത്തിച്ചത്. ഏപ്രിലിൽ ബി‌എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഡസ്റ്ററിന്റെ 106 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ റെനോ പരിഷ്കരിച്ചു. ഇത് കൂടാതെ 153 ബിഎച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും നിർമ്മിക്കുന്നതാണ് നാല് സിലിണ്ടർ 1.3-ലിറ്റർ ടർബോ പെട്രോൾ എൻജിനിലും ഡസ്റ്റർ വിപണിയിലുണ്ട്. 

click me!