ഓണക്കാലത്ത് റെനോ വിറ്റത് ഇത്രയും കാറുകൾ; ഇതാ കണക്കുകൾ

Published : Sep 08, 2025, 11:58 AM IST
renault triber

Synopsis

ഓണാഘോഷ വേളയില്‍ റെനോ കേരളത്തില്‍ 300ലധികം വാഹനങ്ങള്‍ വിറ്റഴിച്ചു. പുതിയ ട്രൈബറിന് പത്ത് ദിവസത്തിനുള്ളില്‍ 100 ലധികം ഡെലിവറികള്‍ നടത്തി. പുതിയ കിഗറും വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഓണാഘോഷ വേളയില്‍ കേരളത്തില്‍ 300ലധികം വാഹനങ്ങളുടെ വിതരണം നടത്തി. പുതുതായി പുറത്തിറക്കിയ റെനോ ട്രൈബറിന് പത്ത് ദിവസത്തിനുള്ളില്‍ 100ലധികം ഡെലിവറികള്‍ കേരളത്തില്‍ നടത്തിയെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. റെനോ ഇന്ത്യയുടെ കേരളത്തിലെ 24 ഡീലര്‍ഷിപ്പുകള്‍ ഉത്സവവേളയില്‍ 300ലധികം വാഹനങ്ങളുടെ ഡെലിവറികള്‍ ഉറപ്പാക്കുന്നതിന് സഹായകമായി.

ഈ വര്‍ഷം ജൂലൈയില്‍ 6,29,995 രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറക്കിയ റെനോയുടെ പുതിയ ട്രൈബര്‍, റെനോ റീതിങ്ക് ബ്രാന്‍ഡ് പരിവര്‍ത്തന തന്ത്രത്തിന് കീഴിലുള്ള ഇന്ത്യയിലെ ആദ്യ മോഡലാണ്. സവിശേഷ സുഖസൗകര്യങ്ങള്‍ക്കൊപ്പം ആധുനിക ഡിസൈനും ട്രൈബറില്‍ ഒത്തുചേര്‍ന്നിരിക്കുന്നു.

35 പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്ത കാറില്‍ 5, 6, അല്ലെങ്കില്‍ 7-സീറ്ററായി മാറ്റാവുന്ന മൂന്നാം നിര ഈസി-ഫിക്സ് സീറ്റുകളും 625 ലിറ്റര്‍ വരെ ബൂട്ട് സ്പെയ്സുമുണ്ട്. ഫാമിലി കാറുകളുടെ പുതുതലമുറയില്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം, പുതിയ ഗ്രില്‍, ആകര്‍ഷകമായ പുതിയ ഹുഡ്, പുതുക്കിയ ബമ്പര്‍, സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതിയ സ്ലീക്ക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, പുതിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പുതിയ ബ്രാന്‍ഡ് ലോഗോ എന്നിവയും ഉള്‍പ്പെടുന്നു.

പുതിയ ട്രൈബറില്‍ 6 എയര്‍ബാഗുകള്‍, ഇഎസ്പി, ടിപിഎംഎസ്, ബ്രേക്ക് അസിസ്റ്റുള്ള ഇബിഡി എന്നിവയുള്‍പ്പെടെ 21 സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളുണ്ട്. സുരക്ഷാ സവിശേഷതകളില്‍ കൂടുതലായി ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ട്രൈബര്‍ ഓതന്‍റിക്, എവല്യൂഷന്‍, ടെക്നോ, ഇമോഷന്‍ എന്നീ നാല് വേരിയന്‍റുകളില്‍ ലഭ്യമാണ്.

അതേസമയം റെനോ ഇന്ത്യ അടുത്തിടെയാണ് പുതിയ കിഗര്‍ പുറത്തിറക്കിയത്. എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35-ലധികം മെച്ചപ്പെടുത്തലുകള്‍ പുതിയ ഗഗറില്‍ വരുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ആകര്‍ഷകമായ ഫ്രണ്ട് ഗ്രില്‍, പുതിയ ഹുഡ്, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷന്‍ അലോയ് വീലുകള്‍, സ്കിഡ് പ്ലേറ്റുകള്‍ എന്നിവ പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈനില്‍ ഉള്‍പ്പെടുന്നു. പുതിയ ഡ്യുവല്‍-ടോണ്‍ ഡാഷ്ബോര്‍ഡ്, പ്രീമിയം വെന്‍റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി, കൂടുതല്‍ മികച്ച ക്യാബിന്‍ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്സ് ഇന്‍സുലേഷന്‍ എന്നിങ്ങനെയാണ് പ്രീമിയം ഇന്‍റീരിയര്‍ മെച്ചപ്പെടുത്തലുകള്‍. മള്‍ട്ടി-വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, 20.32 സെന്‍റിമീറ്റര്‍ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍റ്, പ്രീമിയം 3 ഡി ആര്‍ക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ കൈഗറിലെ ടെക്നിക്കല്‍ പാക്കേജ്.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ