റെനോയുടെ പുതിയ നീക്കം; ഇന്ത്യയിൽ രണ്ട് പുതിയ എസ്‌യുവികളും ഒരു ഇലക്ട്രിക് ഹാച്ചും

Published : Oct 06, 2025, 07:58 AM IST
Renault Duster 2026

Synopsis

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ, ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടർച്ചയായി രണ്ട് മോഡലുൾ പുറത്തിറക്കി. നിലവിലുള്ള മോഡലുകളായ കിഗറിന്‍റെയും ട്രൈബറിന്റെയും മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റുകളായിരുന്നു ഇവ. പുതുക്കിയ നിരയിൽ, മൂന്ന് പുതിയ കാറുകളുമായി ഇന്ത്യൻ വിപണിയിൽ അടുത്ത മത്സരത്തിന് റെനോ തയ്യാറെടുക്കുകയാണ്. രണ്ട് പുതിയ എസ്‌യുവികൾക്കൊപ്പം, അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ പരീക്ഷണം നടത്തിയ ഒരു ഇലക്ട്രിക് ഹാച്ച്ബാക്കിലും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന റെനോ കാറുകളുടെ വിശദാംശങ്ങൾ നോക്കാം.

പുതിയ റെനോ ഡസ്റ്റർ

അടുത്ത വർഷം ആദ്യം, അതായത് 2026 ൽ ഇന്ത്യൻ വിപണിയിൽ പുതുതലമുറ ഡസ്റ്റർ പുറത്തിറങ്ങും. രാജ്യത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവികളിൽ ഒന്നാണിത്. നിലവിൽ റോഡ് ടെസ്റ്റിംഗിലാണ് പുതിയ റെനോ ഡസ്റ്റർ.ആഗോള-സ്പെക്ക് മോഡലിന് അനുസൃതമായിരിക്കും ഡിസൈൻ. എങ്കിലും ചില ചെറിയ പരിഷ്കാരങ്ങൾ പ്രതീക്ഷിക്കാം. സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഡസ്റ്റർ പെട്രോൾ മാത്രമുള്ള മോഡലായിരിക്കും. ഹൈബ്രിഡ് പവർട്രെയിൻ പിന്നീടുള്ള ഘട്ടത്തിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 154 bhp കരുത്തും 250 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്.

റെനോ ബോറിയൽ 7 സീറ്റർ എസ്‌യുവി

ഡസ്റ്ററിനൊപ്പം ഒരു പുതിയ 7 സീറ്റർ എസ്‌യുവിയും റെനോ വികസിപ്പിക്കുന്നുണ്ട്. 2026 ന്‍റെ രണ്ടാം പകുതിയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ മൂന്ന് നിര എസ്‌യുവി ജൂലൈയിൽ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നത് കണ്ടെത്തി. ഇതിന് ബോറിയൽ എന്നായിരിക്കും പേര് എന്നാണ് കരുതുന്നത്. ഡസ്റ്ററുമായി പങ്കിട്ട സിഎംഎഫ്‍-ബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ എസ്‌യുവി നിർമ്മിക്കുക. അഞ്ച് സീറ്റർ മോഡലിനേക്കാൾ നീളം കൂടുതലായിരിക്കും ഈ മോഡലിന്. വീൽബേസും വിപുലീകൃതമായിരിക്കും. പവർട്രെയിൻ സജ്ജീകരണത്തിൽ 154 bhp 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും, അന്താരാഷ്ട്ര വിപണികളിൽ വാഗ്ദാനം ചെയ്യുന്ന 155 bhp 1.6 ലിറ്റർ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് ഓപ്ഷനും പരിഗണനയിലുണ്ട്.

റെനോ ക്വിഡ് ഇ വി

ഇന്ത്യയിൽ ക്വിഡ് ഇവിയുടെ ലോഞ്ചിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെക്കാലമായി പ്രചരിക്കുന്നുണ്ട്. ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ സമീപകാല സ്പൈ ഷോട്ടുകൾ അതിന്റെ ഇന്ത്യൻ അരങ്ങേറ്റം അടുത്തെത്തിയിരിക്കുന്നു എന്ന സൂചന നൽകുന്നു. എങ്കിലും കൃത്യമായ സമയക്രമം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റ് മോഡലിന്‍റെ മൊത്തത്തിലുള്ള ഡിസൈൻ ഐസിഇ ക്വിഡിന് സമാനമാണെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര വിപണികളിൽ വിൽക്കുന്ന ഡാസിയ സ്പ്രിംഗ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇന്ത്യൻ പതിപ്പ് എന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിയാണെങ്കിൽ, ക്വിഡ് ഇവിക്ക് 26.8 kWh ബാറ്ററി പായ്ക്ക് ലഭിക്കും. ഒറ്റ ചാർജിൽ 225 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ