സെഡാനുമായി റെനോ വരുന്നൂ

By Web TeamFirst Published Oct 31, 2019, 3:04 PM IST
Highlights

അടുത്തിടെ പുറത്തിറങ്ങിയ ട്രൈബറിലെ സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം.

കോംപാക്ട് സെഡാൻ വിപണിയിൽ പുതിയ വാഹനം പുറത്തിറക്കാനൊരുങ്ങി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. നാല് മീറ്ററില്‍ താഴെയുള്ള ഈ കോംപാക്ട് സെഡാന്‍ 2021ല്‍ റെനോ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ പുറത്തിറങ്ങിയ ട്രൈബറിലെ സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലായിരിക്കും വാഹനത്തിന്റെ നിര്‍മാണം. ഇന്ത്യയിലേക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനമായിരിക്കും ഇത്. വാഹനത്തിന്റെ പേരടക്കമുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

മാരുതി സുസുക്കി ഡിസയര്‍, ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ എന്നീ വമ്പന്‍മാര്‍ക്കിടയിലേക്കാണ് റെനോയുടെ പുതിയ വാഹനം മത്സരിക്കാനെത്തുക. 

എക്സൈസ് ഡ്യൂട്ടി നിരക്കിലെ ഇളവാണു നാലു മീറ്ററിൽ താഴെ നീളമുള്ള എൻട്രി ലവൽ  സെഡാൻ വിപണിയുടെ പ്രധാന ആകർഷണം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിൽ കടുത്ത മത്സരവും നിലനിൽക്കുന്നുണ്ട്.
 

click me!