റെനോ ക്വിഡ് ഇവി വരുന്നൂ, ഇനി ടിയാഗോയും കോമറ്റുമൊക്കെ വിയർക്കും

Published : Jun 27, 2025, 11:20 AM IST
Kwid EV based Dacia Spring EV Updated

Synopsis

വിലകുറഞ്ഞ ഇലക്ട്രിക് കാർ വിഭാഗത്തിൽ ചുവടുറപ്പിക്കാൻ റെനോ തയ്യാറെടുക്കുന്നു. ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. 

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചുവരികയാണ്. അതുകൊണ്ട് പല കമ്പനികളും ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിരിക്കുന്നു. വിൽപ്പന വർദ്ധിപ്പിക്കുന്നതിനും ഇലക്ട്രിക് വാഹന വിഭാഗത്തിൽ ചുവടുറപ്പിക്കുന്നതിനുമായി ഫ്രഞ്ച് വാഹന ബ്രൻഡായ റെനോ ഉടൻ തന്നെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഏറ്റവും വിലകുറഞ്ഞ കാറായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിനെ റെനോ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.

ക്വിഡ് ഇവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് കമ്പനി വളരെക്കാലമായി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ വാഹനത്തിന്റെ പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്നു. അടുത്തിടെ ഇന്ത്യൻ റോഡുകളിൽ പരീക്ഷണം നടത്തുന്നതിനിടെ ക്വിഡ് ഇവിയുടെ പ്രവർത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് ആദ്യമായി കണ്ടെത്തി. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം.

ഡാസിയ സ്പ്രിംഗ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് ക്വിഡ് ഇവിയുടെ അടിസ്ഥാന രൂപകൽപ്പന . ഡാസിയ സ്പ്രിംഗ് ഇവി യൂറോപ്യൻ രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. ആഗോള വിപണിയിൽ, ഇലക്ട്രിക് 45, ഇലക്ട്രിക് 65 എന്നീ രണ്ട് വേരിയന്റുകളിൽ ഡാസിയ സ്പ്രിംഗ് ഇവി ലഭ്യമാണ്. ഈ രണ്ട് വേരിയന്റുകളിലും 26.8kWh ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. ക്വിഡ് ഇവിയിൽ സ്പ്രിംഗ് ഇവിയുടെ പോലുള്ള ഒരു ക്യാബിനും ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീനും നിരവധി കണക്റ്റഡ് കാർ സവിശേഷതകളും ഉപയോഗിച്ച് ഈ വരാനിരിക്കുന്ന ഇലക്ട്രിക് കാർ പുറത്തിറക്കും.

ഇതുകൂടാതെ വാഹത്തിൽ നിന്നും മറ്റൊരു വാഹനം വരെ ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം തുടങ്ങിയ നിരവധി സവിശേഷതകളോടെ ഈ കാർ പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ. ക്വിഡ് ഇവിയുടെ ഡ്രൈവിംഗ് റേഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, റെനോയിൽ നിന്നുള്ള ഈ വരാനിരിക്കുന്ന ഇലക്ട്രിക് കാർ പൂർണ്ണമായി ചാർജ് ചെയ്താൽ 220 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും.

വാഹനത്തിന്‍റെ ഔദ്യോഗിക ലോഞ്ചിനെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല. പക്ഷേ ഈ കാർ 2025 അവസാനമോ 2026 ന്റെ തുടക്കത്തിലോ ലോഞ്ച് ചെയ്യാൻ കഴിയും എന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏകദേശം ഏഴ് ലക്ഷം രൂപ പ്രാരംഭ വിലയിൽ ഈ കാർ ലോഞ്ച് ചെയ്യും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ വില നിലവാരത്തിൽ ഈ റെനോ കാർ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി പോലുള്ള കാറുകൾക്ക് കടുത്ത മത്സരം നൽകും.

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം