റെനോ ക്വിഡിന്റെ വിലയിൽ വൻ ഇടിവ്! ജിഎസ്‍ടിക്ക് ശേഷമുള്ള പുതിയ വിലകൾ അറിയാം

Published : Sep 11, 2025, 02:28 PM IST
renault Kwid mileage

Synopsis

പുതിയ ജിഎസ്ടി 2.0 പ്രകാരം റെനോ ക്വിഡിന്റെ വിലയിൽ 55,095 രൂപ വരെ കുറയും. സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും. ക്വിഡിന്റെ വിവിധ വകഭേദങ്ങളുടെ പുതിയ വിലകൾ ഇവിടെ അറിയാം.

മാരുതി സുസുക്കി ആൾട്ടോയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ കാർ ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോയുടെ ക്വിഡാണ്. അതേസമയം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ക്വിഡന്‍റെ വില അതിവേഗം വർദ്ധിച്ചു. ഇതുമൂലം ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4.70 ലക്ഷം രൂപയായി. എന്നാൽ പുതിയ ജിഎസ്ടി 2.0 ന് ശേഷം, ഈ കാറിന്റെ വിലയിൽ വലിയ കുറവുണ്ടാകും. സെപ്റ്റംബർ 22 മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി സ്ലാബ് നടപ്പിലാക്കുന്നു. അതിനുശേഷം ക്വിഡന്‍റെ വില 9.93% കുറയും അല്ലെങ്കിൽ 55,095 രൂപ വരെ കുറയും. ക്വിഡിന് ആകെ 7 വകഭേദങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ അത് വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന്റെ പുതിയ വിലകൾ നിങ്ങൾ അറിഞ്ഞിരിക്കണം.

റെനോ ക്വിഡിന്റെ പുതിയ വിലകൾ

വകഭേദങ്ങൾ - നിലവിലെ വിലകൾ - പുതിയ വിലകൾ - വ്യത്യാസം എന്ന ക്രമത്തിൽ

1.0L പെട്രോൾ മാനുവൽ

ആർഎക്സ്ഇ 4,69,995 രൂപ 4,29,000 രൂപ -40,995 രൂപ. -8.72%

ആർഎക്സ്എൽ (ഒ) 5,09,995 രൂപ 4,66,500 രൂപ -43,495 രൂപ -8.53%

ആർഎക്സ്ടി 5,54,995 രൂപ 4,99,900 രൂപ -55,095 രൂപ -9.93%

ക്ലൈംബർ 5,87,995 രൂപ 5,37,000 രൂപ -50,995 രൂപ. -8.67%

1.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക് (AMT)

ആർഎക്സ്എൽ (ഒ) 5,54,995 രൂപ 4,99,900 രൂപ -55,095 രൂപ -9.93%

ആർഎക്സ്ടി 5,99,995 രൂപ 5,48,800 രൂപ -51,195 രൂപ -8.53%

ക്ലൈംബർ 6,32,995 രൂപ 5,79,000 രൂപ -53,995 രൂപ -8.53%

റെനോ ക്വിഡിന്റെ സവിശേഷതകൾ

ക്വിഡിന് 999 സിസി 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണുള്ളത്. ഈ എഞ്ചിൻ പരമാവധി 68 bhp പവറും 91 ന്യൂട്ടൺ മീറ്റർ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഈ കാറിന്റെ നീളം 3731 എംഎം ആണ്. അതേസമയം, അതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 184 എംഎം ആണ്. കാറിന് 279 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. അഞ്ച് ഡ്യുവൽ-ടോൺ നിറങ്ങളിൽ ഈ കാർ തിരഞ്ഞെടുക്കാം. കമ്പനി ഇതിൽ 3 പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ ചേർത്തിട്ടുണ്ട്. ക്വിഡിന്റെ ബേസ് വേരിയന്റായ RXE MT യുടെ എക്സ്-ഷോറൂം വില 4.70 ലക്ഷം രൂപയാണ്.

ക്വിഡിന്റെ RXL (O) വേരിയന്റിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ മീഡിയ എൻഎവി സിസ്റ്റം ഉണ്ട്. ഇത് വാഹനലോകത്തിലെ ഏറ്റവും താങ്ങാനാവുന്ന ടച്ച്‌സ്‌ക്രീൻ മീഡിയ എൻഎവി ഹാച്ച്ബാക്കായി മാറുന്നു. വിപണിയിൽ ഓട്ടോമാറ്റിക് കാറുകളുടെ ബമ്പർ വിൽപ്പന കണ്ടുകൊണ്ട്, റെനോ ഇന്ത്യ 2024 ക്വിഡ് ശ്രേണിയിലെ RXL (O) ഈസി-ആർ AMT വേരിയന്റ് അവതരിപ്പിച്ചു. ഈ രീതിയിൽ, ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓട്ടോമാറ്റിക് കാറായി ഇത് മാറുകയാണ്.

പുതിയ ക്വിഡിലെ സുരക്ഷാ സവിശേഷതകൾ വർദ്ധിപ്പിച്ചുകൊണ്ട്, എല്ലാ വേരിയന്റുകളിലും പിൻ സീറ്റ് ബെൽറ്റ് റിമൈൻഡർ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 14-ലധികം സുരക്ഷാ സവിശേഷതകളോടെ, ക്വിഡ് അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന സുരക്ഷയോടെയാണ് വരുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ (TC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), എല്ലാ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2024 ക്വിഡിൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക് റൂഫുള്ള വെളുത്ത ബോഡി, ബ്ലാക്ക് റൂഫുള്ള യെല്ലോ ബോഡി, ബ്ലാക്ക് റൂഫുള്ള ചുവന്ന ബോഡി, ബ്ലാക്ക് റൂഫുള്ളസിൽവർ ബോഡി, ബ്ലാക്ക് റൂഫുള്ള നീല ബോഡി എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ, ഇത് മാരുതി ആൾട്ടോ K10, ടാറ്റ ടിയാഗോ എന്നിവയുമായി നേരിട്ട് മത്സരിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ