80000 രൂപയോളം വെട്ടിക്കുറച്ചു, വമ്പന്‍ വിലക്കിഴിവുമായി റെനോ!

By Web TeamFirst Published Sep 21, 2021, 8:30 PM IST
Highlights

80,000 രൂപ വരെ ഡിസ്‌കൗണ്ടാണ് റെനോ തങ്ങളുടെ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍

വാഹനങ്ങള്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ. വിവിധ മോഡലുകള്‍ക്കനുസരിച്ച് 80,000 രൂപ വരെ ഡിസ്‌കൗണ്ട് കമ്പനി പ്രഖ്യാപിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിലക്കുറവ്, ലോയൽറ്റി ബോണസ്, ഇഎംഐ ഓഫറുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് 80,000 രൂപ വരെ ഡിസ്‌കൗണ്ടാണ് റെനോ തങ്ങളുടെ വാഹനങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

10,000 രൂപ വരെ ക്യാഷ് ഡിസ്‍കൌണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപയുടെ കോർപ്പറേറ്റ് ബോണസുമാണ് എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന് ലഭിക്കുക.  ഇതോടൊപ്പം ഉപഭോക്താക്കൾക്ക് 65,000 രൂപ വരെയുള്ള പ്രത്യേക ലോയൽറ്റി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും എന്നും റെനോ വ്യക്തമാക്കുന്നു. 2020ൽ നിർമ്മിച്ച ക്വിഡ് യൂണിറ്റ് വാങ്ങുകയാണെങ്കിൽ 10,000 രൂപ കൂടെ ഡിസ്‌കൗണ്ട് ആയി ലഭിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഡസ്റ്റർ എസ്‌യുവിയ്ക്ക് 80,000 രൂപ വരെ ആനുകൂല്യങ്ങൾ ആണ് റെനോ വാഗ്ദാനം ചെയ്യുന്നത്. 20,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 30,000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപെടെയാണിത്. കൂടാതെ, റെനോ ഡസ്റ്റർ വാങ്ങുന്നവർക്കായി 1.1 ലക്ഷം രൂപ വരെയുള്ള ലോയൽറ്റി ആനുകൂല്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ട്രൈബർ, കൈഗർ വാഹനങ്ങൾക്കും ഓഫറുകൾ ലഭ്യമാണ്. ചില തെരഞ്ഞെടുത്ത റെനോ വാഹനങ്ങളുടെ വേരിയന്റുകൾക്ക് ഇഎംഐ ഹോളിഡേ സ്‍കീമും പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ മാസം അവസാനം വരെയാണ് പുതിയ ഡിസ്‌കൗണ്ട് ഓഫറിന്റെ കാലാവധി.

അടുത്തിടെ റെനോ ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജനപ്രിയ ക്വിഡിന് പുതിയൊരു പതിപ്പിനെയും കമ്പനി പ്രഖ്യാപിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!