Latest Videos

റെനോ ട്രൈബറിന്‍റെ ബുക്കിംഗ് 17 ന് തുടങ്ങും

By Web TeamFirst Published Aug 15, 2019, 4:44 PM IST
Highlights

 ഈ വാഹനം ആഗസ്റ്റ് 28-ന് വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ആഗസ്റ്റ് 17 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. 

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി എത്തിക്കുന്ന ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്. ഈ വാഹനം ആഗസ്റ്റ് 28-ന് വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ആഗസ്റ്റ് 17 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. 

11,000 രൂപ അഡ്വാന്‍സായി ഈടാക്കിയാണ് ട്രൈബറിന്റെ ബുക്കിങ് സ്വീകരിക്കുന്നത്. റെനോയുടെ അംഗീകൃത ഷോറൂമുകളില്‍ ബുക്ക് ചെയ്യുന്നതിന് പുറമെ, ഓണ്‍ലൈനായും ബുക്കുചെയ്യാം. 4.4 ലക്ഷം രൂപ മുതല്‍ 5.8 ലക്ഷം വരെയായിരിക്കും വാഹനത്തിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട് . ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. 

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ട്രൈബറിലുള്ളത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്മിഷന്‍.  

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലായിരിക്കും ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. വിദേശത്തുള്ള റെനോയുടെ സീനിക്, എസ്പാസ് എംപിവികളുടെ ഡിസൈന്‍ ട്രൈബറിലും പ്രകടമായേക്കും. 

ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

click me!