"എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീൻ ഗണ്ണ്.."ആപ്പിൾ കാർ വരില്ല!കോടികൾ ചെലവാക്കിയ സ്വപ്‍നപദ്ധതി പൂട്ടി!

Published : Feb 29, 2024, 09:49 PM IST
"എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീൻ ഗണ്ണ്.."ആപ്പിൾ കാർ വരില്ല!കോടികൾ ചെലവാക്കിയ സ്വപ്‍നപദ്ധതി പൂട്ടി!

Synopsis

10 വർഷത്തോളം പണിപ്പുരയില്‍ പ്രവർത്തിച്ചതിന് ശേഷം, ഒടുവിൽ ടെക്ക് ഭീമൻ ആപ്പിൾ അതിൻ്റെ അഭിലഷണീയമായ ആപ്പിൾ കാർ പ്രോജക്റ്റ് അവസാനിപ്പിച്ചു. ആപ്പിൾ അതിൻ്റെ ടൈറ്റൻ എന്ന പ്രോജക്റ്റ് അവസാനിപ്പിച്ചെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

കദേശം 10 വർഷത്തോളം പണിപ്പുരയില്‍ പ്രവർത്തിച്ചതിന് ശേഷം, ഒടുവിൽ ടെക്ക് ഭീമൻ ആപ്പിൾ അതിൻ്റെ അഭിലഷണീയമായ ആപ്പിൾ കാർ പ്രോജക്റ്റ് അവസാനിപ്പിച്ചു. ആപ്പിൾ അതിൻ്റെ ടൈറ്റൻ എന്ന പ്രോജക്റ്റ് അവസാനിപ്പിച്ചെന്ന് ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ പ്രൊജക്ടിന് കീഴിൽ കമ്പനി കഴിഞ്ഞ ദശകമായി ഇലക്ട്രിക് കാർ നിർമ്മാണത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു. 

ആപ്പിൾ കാർ എന്ന ആശയം സ്റ്റീവ് ജോബ്‌സിൻ്റെ കാലത്താണ് ആരംഭിച്ചത്. 2014 ൽ ആപ്പിൾ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ഗൗരവമായി ഏർപ്പെട്ടു തുടങ്ങി, "ടൈറ്റൻ" എന്ന രഹസ്യ പദ്ധതി ആരംഭിച്ചു. കാലാകാലങ്ങളിൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വാർത്തകൾ വന്നുകൊണ്ടിരുന്നു, കൂടാതെ പുതിയ അപ്‌ഡേറ്റുകളും ലഭ്യമായിരുന്നു. എന്നാൽ ഒടുവിൽ ആപ്പിൾ കാർ പദ്ധതി നിർത്തലാക്കിയെന്നാണ് പുതിയ വാർത്തകൾ. കമ്പനി ഒരു കാറിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ആപ്പിൾ ഒരിക്കലും തുറന്ന് സമ്മതിച്ചില്ലെങ്കിലും, അതിനെക്കുറിച്ച് നിരവധി സൂചനകൾ ഉണ്ടായിരുന്നെങ്കിലും "പ്രോജക്റ്റ് ടൈറ്റൻ" എന്ന രഹസ്യനാമം നിർത്തലാക്കി എന്നാണ് ഇപ്പോൾ ബ്ലൂംബെർഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.  2025ഓടെ വ്യാവസായികമായി കാറുകൾ വിപണിയിൽ ഇറക്കാം എന്നയിരുന്നു ആപ്പിളിന്റെ പ്രതീക്ഷ

ഇതുമായി ബന്ധപ്പെട്ട് 1400 ജീവനക്കാരാണ്  കാറിനായി പ്രവർത്തിച്ചിരുന്നത്. ഇതിൽ ചില ജീവനക്കാരെ ആപ്പിളിന്റെ ജനറേറ്റീവ് എഐ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ജോലി നഷ്ടമായ മറ്റു ജീവനക്കാർ 90 ദിവസത്തിനകം കമ്പനിയിൽ പുതിയ അസൈൻമെന്റ് കണ്ടെത്തുകയോ പുറത്തുപോകുകയോ ചെയ്യണം എന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 

അതേസമയം രണ്ട് ഇമോജികൾ പങ്കുവച്ചാണ് ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയുടെ ഉടമ  ഇലോൺ മസ്ക് വാർത്തയോട് പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ടുകൾ. നേരത്തെയും ഇലോൺ മസ്‍ക് ആപ്പിളിന്‍റെ പദ്ധതിയെ പരിഹസിച്ചിരുന്നു.

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ