ഈ കാ‍റിന്‍റെ വില കേട്ടാൽ സാക്ഷാൽ അംബാനിയുടെ പോലും കിളിപോകും! ഇതാ ഭൂമിയിലെ സ്വർഗ്ഗം!

Published : Mar 10, 2024, 02:57 PM IST
ഈ കാ‍റിന്‍റെ വില കേട്ടാൽ സാക്ഷാൽ അംബാനിയുടെ പോലും കിളിപോകും! ഇതാ ഭൂമിയിലെ സ്വർഗ്ഗം!

Synopsis

റോൾസ് റോയ്സ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ അവതരിപ്പിച്ചു. ഏകദേശം 209 കോടി രൂപയാണ് ഈ കാറിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് സിംഗപ്പൂരിലെ ഒരു സ്വകാര്യ ചടങ്ങിലാണ് വെളിപ്പെടുത്തിയത്. 

ഡംബര കാറുകൾക്ക് കോടികൾ വിലയുണ്ടെന്ന് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു കാറിൻ്റെ വില 200 കോടി രൂപയിൽ കൂടുതലാണെങ്കിൽ, നിങ്ങൾ അത് വിശ്വസിക്കില്ല. പക്ഷേ ഇത് തികച്ചും സത്യമാണ്. കാരണം അടുത്തിടെ ഐ്രതിഹാസിക ബ്രിട്ടീഷ് ആഡംബര വാഹന ബ്രാൻഡായ റോൾസ് റോയ്സ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ അവതരിപ്പിച്ചു. ഏകദേശം 209 കോടി രൂപയാണ് ഈ കാറിന്‍റെ വിലയെന്നാണ് റിപ്പോര്‍ട്ടുകൾ. ഇത് സിംഗപ്പൂരിലെ ഒരു സ്വകാര്യ ചടങ്ങിലാണ് വെളിപ്പെടുത്തിയത്. 

ആർക്കാഡിയ ഡ്രോപ്‌ടെയിൽ എന്നാണ് ഈ കാറിന്‍റെ പേര്. പുരാതന ഗ്രീക്ക് പുരാണങ്ങളിൽ 'ഭൂമിയിലെ സ്വർഗ്ഗം' എന്ന് അറിയപ്പെട്ടിരുന്ന 'അർക്കാഡിയ' എന്ന സ്ഥലത്ത് നിന്നാണ് ഈ പേര് ലഭിച്ചത്. ഈ വാഹനവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ അറിയാം

ഈ ആഡംബര കാറിനെ വ്യത്യസ്തമാക്കുന്നത് ഇതിൻ്റെ നിർമ്മാണത്തിന് ഉപയോഗിച്ച മെറ്റീരിയലാണ്. സാൻ്റോസ് സ്‌ട്രെയിറ്റ് ഗ്രീൻ ഷീഷാം ഹാർഡ് വുഡ് കഷണങ്ങളാണ് റോൾസ് റോയ്‌സ് ഇത് തയ്യാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അതിൽ ഉപയോഗിച്ചിരിക്കുന്ന തടി ഒരു തനത് ഇനം മരമാണെന്ന് അറിയുന്നത് രസകരമായിരിക്കും. റോൾസ് റോയ്‌സ് ഈ കാർ തയ്യാറാക്കാൻ 8000 മണിക്കൂറിലധികം ചെലവഴിച്ചു.

209 കോടി രൂപയാണ് റോൾസ് റോയ്‌സ് ആർക്കാഡിയ ഡ്രോപ്‌ടെയിലിൻ്റെ വില. ഈ വില കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ കാറാണിത്. ആർക്കാഡിയ ഡ്രോപ്‌ടെയിലിന് 6.75 ലിറ്റർ ട്വിൻ ടർബോചാർജ്ഡ് വി12 എഞ്ചിനാണുള്ളത്. ഈ ശക്തമായ എഞ്ചിൻ 593 bhp കരുത്തും 840 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വെറും അഞ്ച് സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ വേഗതയിൽ ഈ കാർ എത്തുന്നു. 22 ഇഞ്ച് അലോയ് വീലുകളുണ്ട്.

youtubevideo
 

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ