കട കാലിയാക്കി; ബിഎസ്4കള്‍ മുഴുവന്‍ വിറ്റ് റോയൽ എൻഫീൽഡ്

By Web TeamFirst Published Mar 22, 2020, 2:16 PM IST
Highlights

തങ്ങളുടെ പക്കലുള്ള ബിഎസ് 4 വാഹനങ്ങൾ മുഴുവന്‍ വിറ്റു തീർന്നെന്ന് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. 

തങ്ങളുടെ പക്കലുള്ള ബിഎസ് 4 വാഹനങ്ങൾ മുഴുവന്‍ വിറ്റു തീർന്നെന്ന് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. 

രാജ്യത്തെ എല്ലാ ഡീസലർഷിപ്പുകളിൽ നിന്നും ബിഎസ് 4 നിലവാരത്തിലുള്ള ബൈക്കുകൾ വിറ്റുതീർന്നെന്നും മാർച്ച് 21 മുതൽ ബിഎസ് 6 വാഹനങ്ങൾ മാത്രമായിരിക്കും വിൽപനയ്ക്കുണ്ടാകുക എന്നുമാണ് റോയൽ എൻഫീൽഡ് അറിയിക്കുന്നത്. ഈ വർഷം ജനുവരി മുതല്‍ ബൈക്കുകളുടെ ബിഎസ്6 പതിപ്പുകൾ റോയൽ എൻഫീൽഡ് പുറത്തിറക്കിയിരുന്നു.

2020 ജനുവരി ആദ്യം ബിഎസ് 6 ക്ലാസിക് 350 ഡ്യുവൽ ചാനൽ എബിഎസ് പതിപ്പ് അവതരിപ്പിച്ചായിരുന്നു കമ്പനിയുടെ പുതിയ തുടക്കം. ഇതിനോടകം തന്നെ ജനപ്രിയ മോഡലുകളുടെയെല്ലാം പരിഷ്ക്കരിച്ച പതിപ്പുകൾ കമ്പനി വിൽപ്പനക്കെത്തിച്ചു കഴിഞ്ഞു.

പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്ക് പരിധിയില്ലാത്ത മാറ്റം ഉറപ്പാക്കുന്നതിന് ഡീലർഷിപ്പ് ശൃംഖലയുമായി നിരന്തരം പ്രവർത്തിച്ചതായി റോയൽ എൻഫീൽഡ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. രാജ്യത്ത് ബിഎസ് 6 മലിനീകരണ നിലവാരം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്നത്. 

click me!