ക്ലാസിക് 350ന് വില കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

By Web TeamFirst Published Apr 8, 2021, 9:40 PM IST
Highlights

ജനപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്

ജനപ്രിയ മോഡലായ ക്ലാസിക് 350 മോഡലിന് വില വർധിപ്പിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. ബൈക്കിന്റെ ഓരോ വേരിയന്റിലും വില പരിഷ്ക്കരണം നടപ്പിലാക്കിയിട്ടുണ്ടെന്ന് ഗാഡി വാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാസിക് 350 മോഡലിന്റെ വേരിയന്റിനെ അനുസരിച്ച് 5,231 രൂപ മുതൽ 5,992 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്. മാറ്റ്, ക്രോം പതിപ്പിനാണ് ഏറ്റവും കൂടുതൽ വില വർധനവുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

റോയൽ എൻഫീൽഡ് ക്ലാസിക് 350-യുടെ പ്രാരംഭ സ്റ്റാൻഡേർഡ് മോഡലിന്റെ വില 1.72,466 രൂപയാണ് ഇനി മുതൽ. നേരത്തെയുണ്ടായിരുന്ന 1,67,235 രൂപയിൽ നിന്നും 5,231 രൂപയാണ് കൂടിയിരിക്കുന്നത്. ക്ലാസിക് 350 തുടക്കം മുതൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ്. വില വർധനവ് കൂടാതെ റെട്രോ ക്ലാസിക് മോഡലിന് കമ്പനി മറ്റ് മാറ്റങ്ങളൊന്നുംവരുത്തിയിട്ടില്ല. എന്നാൽ, വരാനിരിക്കുന്ന പുതുതലമുറ മോഡലിൽ നിരവധി മാറ്റങ്ങൾ പ്രതീക്ഷിക്കാം.

പുതുതലമുറ ക്ലാസിക് 350 മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിന് 349 സിസി, എയർ / ഓയിൽ-കൂൾഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ഇത് പരമാവധി 20.2 bhp കരുത്തിൽ 27 Nm ടോർക്കും ഉത്പാദിപ്പിച്ചേക്കും. ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ റോയൽ എൻഫീൽഡ് ക്ലാസിക് 350 തെരഞ്ഞെടുക്കാൻ സാധിക്കും.

click me!