മികച്ച പ്രകടനവുമായി റോയല്‍ എന്‍ഫീല്‍ഡ്, മുന്നിൽ ക്ലാസിക് 350

Web Desk   | Asianet News
Published : May 16, 2021, 11:54 AM IST
മികച്ച പ്രകടനവുമായി റോയല്‍ എന്‍ഫീല്‍ഡ്, മുന്നിൽ ക്ലാസിക് 350

Synopsis

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ്

കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച പ്രകടനവുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എൻഫീല്‍ഡ്. കമ്പനി 5,72,438 മോട്ടോർ സൈക്കിളുകൾ വിറ്റതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 – 20ൽ വിറ്റ 6,09,932 യൂണിറ്റിനെ അപേക്ഷിച്ച് 6.15 ശതമാനത്തോളം കുറവാണിത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം സൃഷ്‍ടിച്ച വെല്ലുവിളികളെയും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് കമ്പനിയുടെ പ്രകടനം എന്നതാണഅ ശ്രദ്ധേയം. 

ക്ലാസിക് 350 ആണ് റോയൽ എൻഫീൽഡ് ശ്രേണിയിൽ വിൽപ്പന കണക്കുകളില്‍ മുന്നിൽ. കഴിഞ്ഞ സാമ്പത്തിക വർഷം 3,61, 140 ‘ക്ലാസിക് 350’ ആണു കമ്പനി വിറ്റത്. 2019 — 20ൽ വിറ്റ 3,98,144 എണ്ണത്തെ അപേക്ഷിച്ച് 9.29% കുറവാണിത്. മൊത്തം 98,008 യൂണിറ്റ് വിൽപ്പനയുമായി ‘ബുള്ളറ്റ് 350’ ആണു പട്ടികയിൽ രണ്ടാം സ്ഥാനത്ത്; 50,579 യൂണിറ്റ് വിൽപ്പന നേടി ഇലക്ട്ര 350 മൂന്നാമതെത്തി. 

റോയൽ എൻഫീൽഡിന്റെ പുത്തൻ അവതരണമായ മീറ്റിയൊർ 350 കഴിഞ്ഞ സാമ്പത്തിക വർഷം 38,893 യൂണിറ്റ് വിൽപ്പനയാണു കൈവരിച്ചത്. 2020 നവംബറിലായിരുന്നു മീറ്റിയൊർ 350 വിൽപ്പനയ്ക്കെത്തിയത്. അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ 2020 — 21ലെ വിൽപ്പന 13,562 എണ്ണമാണ്; മുൻ സാമ്പത്തിക വർഷം വിറ്റ 15,302 യൂണിറ്റിനെ അപേക്ഷിച്ച് 11.37% കുറവാണിത്. എൻജിൻ ശേഷിയേറിയ ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ ജി ടി 650’ എന്നിവ ചേർന്ന് 10,256 യൂണിറ്റ് വിൽപ്പനയാണ് 2020 - 21ൽ കൈവരിച്ചത്; മുൻ സാമ്പത്തിക വർഷം ഇരു മോഡലുകളും ചേർന്ന് 20,188 യൂണിറ്റ് വിൽപ്പന നേടിയിരുന്നു. 

കൊവിഡ് 19 മഹാമാരിയും തുടർന്നു പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണും 2020 – 21ൽ വാഹന വ്യവസായത്തിനാകെ തന്നെ വമ്പൻ വെല്ലുവിളിയാണു സൃഷ്ടിച്ചത്. ഇത്രയേറെ പ്രതിബന്ധങ്ങൾക്കിടയിലും 2019 — 20നെ അപേക്ഷിച്ച് വിൽപ്പനയിൽ 37,493 യൂണിറ്റ് ഇടിവു മാത്രമാണു കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടത് എന്നത് ഐഷർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡിന് ആത്മവിശ്വാസം പകരുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

ഈ കാറിൽ വമ്പൻ വർഷാവസാന ഓഫർ! വില കുറയുന്നത് 2.60 ലക്ഷം വരെ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ