
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹിമാലയൻ 450 മോട്ടോർസൈക്കിളിന്‍റെ ടീസര്‍ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പുറത്തുവിട്ടു. നവംബര്‍ ഒന്നിന് ബൈക്കിനെ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോഞ്ചിംഗിന് മുന്നോടിയായി, ഹിമാലയൻ 450 ഇന്ത്യയിലും വിദേശ റോഡുകളിലും നിരവധി തവണ പരീക്ഷണം നടത്തിയിരുന്നു. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കാനാവുകയെന്ന് ടെസ്റ്റ് പതിപ്പിന്‍റെ സ്പൈ ഷോട്ടുകൾ സൂചന നൽകി.
രൂപത്തേക്കാൾ ഫംഗ്‌ഷന് മുൻഗണന നൽകിക്കൊണ്ട് ഡിസൈൻ നിലവിലെ ഹിമാലയനുമായി സാമ്യം പുലര്‍ത്തുന്നു. എന്നിരുന്നാലും. ഇതിന് യുഎസ്ഡി ഫോർക്കും ഓൾ-എൽഇഡി ലൈറ്റിംഗും പുതിയ സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കും. വരാനിരിക്കുന്ന ഹിമാലയൻ 450ല്‍ റോയൽ എൻഫീൽഡ് നിരവധി സുപ്രധാന മെച്ചപ്പെടുത്തലുകൾ അവതരിപ്പിക്കും. ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റവും യുഎസ്ഡി (അപ്സൈഡ്-ഡൌൺ) ഫ്രണ്ട് ഫോർക്കുകളും ഉള്ള ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ഇത്. ബിഎംഡബ്ല്യു എസ് 1000ആർആറിനെ ഓര്‍മ്മിപ്പിക്കുന്ന ലേഔട്ട്, ടേൺ സിഗ്നലുകൾ, ഇൻഡിക്കേറ്ററുകൾ, ബ്രേക്ക് ലൈറ്റുകൾ, രണ്ട് എൽഇഡി ഫ്ലാഷറുകളുള്ള ത്രീ-ഇൻ-വൺ ടെയ്‌ലാമ്പ് സജ്ജീകരണം പോലുള്ള സെഗ്‌മെന്റ്-ഫസ്റ്റ് ഫീച്ചറുകളും ബൈക്ക് വാഗ്ദാനം ചെയ്യും. മുൻവശത്ത്, ഫ്രണ്ട് ഗാർഡും വലിയ വിൻഡ്‌സ്‌ക്രീനും ബൈക്കിന്റെ രൂപകൽപ്പനയെ വേറിട്ടതാക്കുന്നു.
സ്‌റ്റൈലിഷ് ലുക്ക്, കൊതിപ്പിക്കും വില; പുത്തൻ ലിവോയുമായി ഹോണ്ട
ലിക്വിഡ് കൂൾഡ് എഞ്ചിൻ അവതരിപ്പിക്കുന്ന ആദ്യത്തെ റോയൽ എൻഫീൽഡ് ആയിരിക്കും ഹിമാലയൻ 450. ഈ പുതിയ മോട്ടോറിന് 411 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉണ്ടായിരിക്കും. ഇത് 35 ബിഎച്ച്പി മുതൽ 40 ബിഎച്ച്പി വരെ പവറും 40 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പുതിയ റോയല്‍ എൻഫീല്‍ഡ് ഹിമാലയൻ 450-ൽ ഒരു വേറിട്ട ഇന്ധന ടാങ്ക് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. അത് നിലവിലുള്ള മോഡലിനെക്കാൾ വലുതായിരിക്കും. വയർ സ്‌പോക്ക് വീലുകളും ഡ്യുവൽ പർപ്പസ് ട്യൂബ് ടയറുകളും ബൈക്കിലുണ്ടാകും. ഫീച്ചറുകളുടെ കാര്യത്തിൽ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, നാവിഗേഷനോടുകൂടിയ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പൂർണ്ണമായി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയുണ്ടാകും.