റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 പുറത്തിറക്കി

By Web TeamFirst Published Nov 8, 2022, 10:32 PM IST
Highlights

ഇതിന്‍റെ വിപണി ലോഞ്ച് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 ഒടുവിൽ 2022 EICMA യിൽ അവതരിപ്പിച്ചു. 2022 നവംബർ 18 മുതൽ 20 വരെ ഗോവയിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ ബൈക്ക് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടും . ഇതിന്‍റെ വിപണി ലോഞ്ച് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസെല്ലർ എന്നീ മൂന്ന് വേരിയന്റുകളിലായാണ് ബൈക്ക് മോഡൽ ലൈനപ്പ് വരുന്നത്.

ഡിസൈൻ, സവിശേഷതകൾ
പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650 അതിന്റെ പ്ലാറ്റ്ഫോം മെറ്റിയർ 350ന്‍റെ 'ജെ' പ്ലാറ്റ്‌ഫോമുമായി പങ്കിടുന്നു. പുതിയ റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, റെട്രോ ശൈലിയിലുള്ള ചിറകുള്ള ലോഗോ, വീതിയേറിയ ഹാൻഡിൽബാർ, പുതിയ സൈഡ് പാനലുകൾ, ഫോർവേഡ് സെറ്റ് ഫൂട്ട് പെഗുകൾ, പൂർണ്ണമായും പുതിയ ടെയിൽ സെക്ഷൻ എന്നിവ ബൈക്കിലുണ്ട്. ഉയർന്ന വേരിയന്റുകളിൽ സിൽവർ ഫിനിഷ് അലോയ് ഘടകങ്ങളും താഴ്ന്ന വേരിയന്റുകൾക്ക് ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്‌മെന്റോടുകൂടിയ അലോയ് ലഭിക്കും.

എഞ്ചിൻ പവർ
ശക്തിക്കായി, പുതിയ റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയോർ 650 648 സിസി, റോയൽ എൻഫീൽഡ് 650 സിസി ഇരട്ടകളിൽ നിന്ന് കടമെടുത്ത സമാന്തര ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഫ്യുവൽ ഇഞ്ചക്‌ട് ചെയ്‌ത മോട്ടോർ 47 പിഎസ് പവറും 52 എൻഎം ടോർക്കും നൽകുന്നു. സ്ലിപ്പർ ക്ലച്ചും അസിസ്റ്റും ഉള്ള ആറ് സ്‍പീഡ് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

ട്രിപ്പർ നാവിഗേഷൻ 
ട്രിപ്പർ നാവിഗേഷൻ സംവിധാനത്തോടുകൂടിയ സിൽവർ ഫിനിഷാണ് ഇൻസ്ട്രുമെന്റ് കൺസോളിനുള്ളത്. അഡ്ജസ്റ്റ് ചെയ്യാനാവാത്ത ഹാൻഡ് ലിവറുകൾ, സ്വിച്ചുകൾ, ഫ്രണ്ട് ബ്രേക്ക് മാസ്റ്റർ സിലിണ്ടർ എന്നിവ മെറ്റിയോര്‍ 350-ൽ നിന്നാണ് ലഭിക്കുന്നത്. മികച്ച സുഖസൗകര്യവും ലംബർ സപ്പോർട്ടും ഉറപ്പുനൽകുന്ന സ്കൂപ്പ് സീറ്റാണ് ബൈക്കിനുള്ളത്. പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്കിന്റെ സീറ്റ് ഉയരം അതിന്റെ 350 സിസി സഹോദരനേക്കാൾ കുറവാണ്.

സസ്പെൻഷൻ, ബ്രേക്കിംഗ്, ടയറുകൾ
പുതിയ റോയൽ എൻഫീൽഡ് 650 സിസി ബൈക്ക് മുൻവശത്തും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളിലും പരമ്പരാഗത യുഎസ്ഡി ഫോർക്കുകളോടെയാണ് വരുന്നത്. 350 സിസി സഹോദരന് സമാനമായി, സൂപ്പർ മെറ്റിയോറിന് ഇരട്ട-പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപ്പറോടുകൂടിയ ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും പിന്നിൽ ഡ്യുവൽ-ചാനൽ എബി‌എസിനൊപ്പം (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സിംഗിൾ-പിസ്റ്റൺ ഫ്ലോട്ടിംഗ് കോളിപ്പറോടുകൂടിയ ഡിസ്‌ക് ബ്രേക്കും ലഭിക്കുന്നു. പിറെല്ലി ഫാന്റം സ്‌പോർട്‌സ്‌കോംപ് ടയറുകൾക്കൊപ്പം 19 ഇഞ്ച് ഫ്രണ്ട് വീലുകളും 16 ഇഞ്ച് പിൻ വീലുകളും ഉപയോഗിച്ചാണ് ഇത് അസംബിൾ ചെയ്തിരിക്കുന്നത്. 

click me!