മിനിറ്റുകൾ മാത്രം, ഓടുന്ന ബസ് മരത്തില്‍ ഇടിച്ചു, പിന്നാലെ നിന്നുകത്തി, ഭീതിപരത്തി കറുത്തപുക, ആളപായമില്ല

Published : Oct 03, 2024, 05:20 PM ISTUpdated : Oct 03, 2024, 05:28 PM IST
മിനിറ്റുകൾ മാത്രം, ഓടുന്ന ബസ് മരത്തില്‍ ഇടിച്ചു, പിന്നാലെ നിന്നുകത്തി, ഭീതിപരത്തി കറുത്തപുക, ആളപായമില്ല

Synopsis

തീപിടിത്തത്തെ തുടർന്ന് ബസ് കത്താൻ തുടങ്ങി. മരത്തിലിടിച്ച് ബസ് കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, എന്തുകൊണ്ടാണ് വാഹനം ഇത്ര പെട്ടെന്ന് കത്തിനശിച്ചത് എന്നതിന് പിന്നിലെ കാരണം വ്യക്തമായിയിട്ടില്ല. വീഡിയോയിൽ വാഹനത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാം.

ടിക്കൊണ്ടിരുന്ന ബസിൽ വൻ തീപിടിത്തം.  ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡ വെസ്റ്റിലാണ് ബസിൽ വൻ തീപിടിത്തം നടന്നത്. തീപിടിത്തത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ പരിഭ്രാന്തി പരത്തി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ബിസ്രാഖ് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. റൈസ് ചൗക്കിൽ ആണ് ഓടിക്കൊണ്ടിരുന്ന ഒരു ബസിന് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് ബസ് കത്താൻ തുടങ്ങി. മരത്തിലിടിച്ച് ബസ് കത്തിനശിച്ചു എന്നാണ് റിപ്പോര്‍ട്ടുകൾ. 

ഷാമ ടൂർ ആൻഡ് ട്രാവൽസിൻ്റെ ബസിനാണ് തീപിടിച്ചതെന്നാണ് വിവരം. ബസിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അഗ്നിശമന  സേനാംഗങ്ങൾ എത്തി തീയണച്ചു. ഈ സംഭവത്തിൽ ആളപായമുണ്ടായതായി നിലവിൽ വിവരമില്ല. റൈസ് പോലീസ് പോസ്റ്റിന് സമീപമാണ് സംഭവം. കനത്ത പുകയിൽ ബസ് കത്തുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലാകുകയാണ്.

പുറത്ത് വന്ന വീഡിയോയിൽ ബസ് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതാണ് കാണുന്നത്. റോഡിൽ മറ്റു വാഹനങ്ങൾക്ക് തീപിടിക്കാതിരിക്കാനും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും ഡ്രൈവർ ബുദ്ധിപൂർവ്വം ബസ് റോഡിൻ്റെ ഒരു വശത്തേക്ക് നിർത്തിയതാകാനും സാധ്യതയുണ്ട്. എന്നാൽ, ബസ് കത്തിക്കയറുന്നതിൽ നിന്ന് ഡ്രൈവർക്ക് രക്ഷിക്കാനായില്ല.  അൽപ്പസമയത്തിനകം ബസ് കത്തിനശിച്ചു. ഇതുവരെ ലഭിച്ച വിവരം അനുസരിച്ച് അപകടത്തിൽ ആർക്കും ശാരീരിക പരിക്കുകളൊന്നും പറ്റിയിട്ടില്ല.

ആളൊഴിഞ്ഞ ബസാണ് കത്തിയതെന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്. ബസിൽ ആരും ഇല്ലായിരുന്നുവെന്നും അല്ലാത്തപക്ഷം നിരവധി പേരുടെ ജീവൻ പൊലിഞ്ഞ ദാരുണമായ സംഭവം നടക്കുമായിരുന്നെന്നു എന്നുമാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച്, എന്തുകൊണ്ടാണ് വാഹനം ഇത്ര പെട്ടെന്ന് കത്തിനശിച്ചത് എന്നതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. വീഡിയോയിൽ വാഹനത്തിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാം.

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ