വില്‍പ്പനയില്‍ കുതിപ്പുമായി മാരുതി സുസുക്കി

By Web TeamFirst Published Feb 1, 2023, 8:53 PM IST
Highlights

2022 ഡിസംബറിൽ കമ്പനി 1,12,010 യൂണിറ്റുകൾ റീട്ടെയിൽ ചെയ്‍തു.  ഇത് 2023 ജനുവരിയിലെ വിൽപ്പനയേക്കാൾ 35,338 യൂണിറ്റ് കുറവാണ്.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) 2023 വർഷം ലാഭകരമായി ആരംഭിച്ചു. മുൻ വർഷം ഇതേ മാസത്തിൽ 1,28,924 യൂണിറ്റുകൾ വിറ്റഴിച്ചതിൽ നിന്ന് 1,47,348 യൂണിറ്റുകൾ വിറ്റഴിക്കാൻ ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾക്ക് കഴിഞ്ഞു. ഇതനുസരിച്ച് കമ്പനി 14.29 ശതമാനം വളർച്ച രേഖപ്പെടുത്തി. യാത്രാ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും കമ്പനി വളർച്ച രേഖപ്പെടുത്തി. പ്രതിമാസ വിൽപ്പന 31.55 ശതമാനം വർധിച്ചു. 2022 ഡിസംബറിൽ കമ്പനി 1,12,010 യൂണിറ്റുകൾ റീട്ടെയിൽ ചെയ്‍തു.  ഇത് 2023 ജനുവരിയിലെ വിൽപ്പനയേക്കാൾ 35,338 യൂണിറ്റ് കുറവാണ്.

എൻട്രി ലെവൽ (ഓൾട്ടോ, എസ്-പ്രസ്സോ), കോംപാക്റ്റ് കാർ (സ്വിഫ്റ്റ്, ഡിസയർ, സെലേറിയോ, ബലേനോ) വിഭാഗങ്ങളിൽ മാരുതി സുസുക്കി യഥാക്രമം 25,446 യൂണിറ്റുകളും 73,840 യൂണിറ്റുകളും വിറ്റു. 2022 ഡിസംബറിലെ 35,353 യൂണിറ്റുകളിൽ നിന്ന് 26,624 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയോടെ അതിന്റെ എസ്‌യുവി വിൽപ്പനയും മെച്ചപ്പെട്ടു. മാരുതി സിയാസ് വിൽപ്പന 1,666 യൂണിറ്റിൽ നിന്ന് 1000 യൂണിറ്റായി കുറഞ്ഞപ്പോൾ, ഇക്കോ വിൽപ്പന ജനുവരിയിൽ 11,709 യൂണിറ്റായി ഉയർന്നു. 10, 528 ആയിരുന്നു 2022 ജനുവരിയിലെ വില്‍പ്പന. 

അതേസമയം മാരുതി സുസുക്കി ഈ വർഷം മൂന്ന് പ്രധാന ഉൽപ്പന്നങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ , ജിംനി 5-ഡോർ ഓഫ്-റോഡ് എസ്‌യുവി , ടൊയോട്ട ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഒരു എം‌പി‌വി എന്നിവയാണിവ. മേൽപ്പറഞ്ഞ എല്ലാ മോഡലുകളും നെക്സ ഡീലർഷിപ്പുകൾ വഴി മാത്രമായി വില്‍ക്കും. മാരുതി ഫ്രോങ്ക്സ് മാർച്ചിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ, ജിംനി 2023 മെയ് മാസത്തിൽ ഷോറൂമുകളിൽ എത്തും. ഈ വർഷത്തെ ഉത്സവ സീസണിൽ പുതിയ മാരുതി മൂന്ന്-വരി എംപിവി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്രോങ്‌ക്‌സിനെ കുറിച്ച് പറയുകയാണെങ്കിൽ, കോം‌പാക്റ്റ് ക്രോസ്ഓവർ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. അതായത് 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോളും 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും. രണ്ട് മോട്ടോറുകൾക്കും 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഓഫറിൽ രണ്ട് ഗിയർബോക്സുകൾ കൂടി ഉണ്ടാകും - 5-സ്പീഡ് AMT (NA പെട്രോൾ വേരിയന്റിനൊപ്പം മാത്രം), 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് (ടർബോ-പെട്രോൾ വേരിയന്റിനൊപ്പം മാത്രം). മാരുതിയുടെ ഈ പുതിയ കോംപാക്ട് ക്രോസ്ഓവർ ടാറ്റ പഞ്ച്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ എന്നിവയ്‌ക്കെതിരെ മത്സരിക്കും. 

click me!