മൊബൈലില്‍ സംസാരിച്ച് സ്‍കൂള്‍ ബസോടിച്ച ഡ്രൈവര്‍ക്ക് ശിക്ഷ ആശുപത്രി സേവനം!

By Web TeamFirst Published Feb 1, 2020, 3:42 PM IST
Highlights

മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്

പാലക്കാട്: സ്‍കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച ബസ് ഡ്രൈവർ കുടുങ്ങി. മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയാണ് ദൃശ്യങ്ങൾ പകര്‍ത്തിയത്. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. സ്‍കൂളിൽ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് കുടുങ്ങിയത്.

ഡ്രൈവര്‍ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയിൽ പതിയുകയായിരുന്നു. തുടര്‍ന്ന് അധികൃതർ ഡ്രൈവറോട് ഹാജരാകാൻ ആവശ്യപ്പെട്ടു.

തുടർന്ന് പട്ടാമ്പി ജോയിന്റ് ആർടിഒ ഡ്രൈവർക്ക് പിഴ ചുമത്തി.  2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാൾ ഡ്രൈവിങ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവര്‍ ഹാജരാകണം. 

click me!