വിടപറയാൻ സ്‍കൂളിൽ ട്രാക്ടറിൽ ആൺകുട്ടികൾ! പെൺകുട്ടികൾക്ക് മുന്നിൽ ഡാൻസും റീൽസ് ഷൂട്ടും! പക്ഷേ പണിപാളി!

Published : Mar 15, 2024, 01:43 PM ISTUpdated : Mar 15, 2024, 01:47 PM IST
വിടപറയാൻ സ്‍കൂളിൽ ട്രാക്ടറിൽ ആൺകുട്ടികൾ! പെൺകുട്ടികൾക്ക് മുന്നിൽ ഡാൻസും റീൽസ് ഷൂട്ടും! പക്ഷേ പണിപാളി!

Synopsis

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് അവരുടെ വിടവാങ്ങൽ പാർട്ടിയിൽ പങ്കെടുക്കാൻ ട്രാക്ടറിൽ സ്‌കൂളിൽ എത്തിയത്. 

യാത്രയയപ്പ് പാർട്ടിയിൽ പങ്കെടുക്കാൻ കുട്ടികൾ സ്‌കൂളിൽ എത്തിയത് ട്രാക്ടറിൽ. തുട‍ർന്ന് പെൺകുട്ടികളുടെ മുന്നിൽ സ്റ്റണ്ട് ചെയ്യുന്ന വീഡിയയോയും വൈറലായി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ചില പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് അവരുടെ വിടവാങ്ങൽ പാർട്ടിയിൽ പങ്കെടുക്കാൻ ട്രാക്ടറിൽ സ്‌കൂളിൽ എത്തിയത്. ഇതിനിടയിൽ, പെൺകുട്ടികളെ ആകർഷിക്കാൻ, ഓടുന്ന ട്രാക്ടറിൽ നൃത്തം ചെയ്യുന്ന ഒരു റീലും നിർമ്മിച്ചു. വിദ്യാർത്ഥികളുടെ സ്റ്റണ്ടിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകൾ. 

നഗരത്തിലെ സ്‌കൂളിൽ നടന്ന ഈ സംഭവം ഒരു മാസം മുമ്പ് നടന്നതാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതിനിടെ സ്‌കൂളിലെ ചില വിദ്യാർഥികൾ ട്രാക്ടറിൽ നൃത്തം ചെയ്‌ത് സ്‌കൂളിലെത്തി. വിദ്യാർത്ഥികളുടെ വീഡിയോ ആരോ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കി. വിദ്യാർത്ഥികൾ ട്രാക്ടറിൻ്റെ ബോണറ്റിൽ ഇരിക്കുകയും ഓടുന്ന ട്രാക്ടറിൽ ആഘോഷമായി നൃത്തം ചെയ്യുകയും ചെയ്യുന്നു. ഇതിനിടയിൽ വിദ്യാർഥികൾ ട്രാഫിക് നിയമങ്ങൾ ലംഘിച്ചു. വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് ഉടൻ തന്നെ സ്‌കൂൾ മാനേജ്‌മെൻ്റിന് നോട്ടീസ് നൽകുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകൾ. 

ഈ വിഷയത്തിൽ, ചില വിദ്യാർത്ഥികൾ ട്രാക്ടറിൽ കയറി സ്‌കൂളിനുള്ളിൽ എത്തിയതിൻ്റെ വീഡിയോയിൽ നിന്നാണ് ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതെന്ന് പൊലീസ് അധികൃത‍ർ പറഞ്ഞു. മറുപടി ആവശ്യപ്പെട്ട് സ്‌കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഒരു മാസം മുമ്പ് യാത്രയയപ്പ് ദിവസം സ്‌കൂളിലെ ചില കുട്ടികൾ ട്രാക്ടറിൽ സ്‌കൂൾ പരിസരത്ത് വന്നിരുന്നുവെന്നും ഉടൻ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായും സ്‌കൂൾ അധികൃതരും പറയുന്നതായി ലൈവ് ഹിന്ദുസ്ഥാൻ റിപ്പോര്‍ട്ട് ചെയ്യുന്നു.

youtubevideo

PREV
click me!

Recommended Stories

സുരക്ഷയിൽ ഒന്നാമൻ: ഹ്യുണ്ടായി നെക്സോയുടെ രഹസ്യം എന്ത്?
ക്രെറ്റയെ വിറപ്പിക്കാൻ മഹീന്ദ്രയുടെ പുതിയ അവതാരം