വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം; അധ്യാപിക ജയിലിലേക്ക്!

Web Desk   | Asianet News
Published : Jan 25, 2021, 12:45 PM IST
വിദ്യാര്‍ത്ഥിയുമായി കാറില്‍ ലൈംഗിക ബന്ധം; അധ്യാപിക ജയിലിലേക്ക്!

Synopsis

31 കാരിയായ അധ്യാപിക സ്‍കൂള്‍ സമയത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുമായി കാറില്‍ പുറത്തുപോയ ശേഷമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്

തന്‍റെ കാറിലും വീട്ടിലും വച്ച് വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‍കൂള്‍ അധ്യാപികയ്ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. അമേരിക്കയിലെ ഒഹിയോയിലെ ഹൈസ്‍കൂള്‍ അധ്യാപികയായ ലോറ ഡങ്കറി(31)നെയാണ് കോടതി തടവിന് ശിക്ഷിച്ചതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഒഹായോയിലെ ക്യൂയാഹോഗാ കൗണ്ടിയിലാണ് സംഭവം.  ക്ലെവ്ലാന്‍ഡ് സിറ്റിയിലെ ബെഡ്ഫോർഡ് ഹൈസ്‍കൂളിലെ അധ്യാപികയായിരുന്നു ലാറ ഡങ്കര്‍.  രണ്ടുവര്‍ഷം മുമ്പായിരുന്നു കേസി് ആസ്‍പദമായ സംഭവം. അധ്യാപികയും വിദ്യാർത്ഥിയും തമ്മിലുള്ള അനുചിതമായ ബന്ധത്തെക്കുറിച്ച് സ്‍കൂളില്‍ നിന്നും കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നത്. ഒരു വര്‍ഷത്തോളം തന്‍റെ കാറിലും വീട്ടിലും വച്ച് ഡങ്കര്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്നായിരുന്നു കണ്ടെത്തല്‍. ഈ അനധികൃത ബന്ധം 2018 നവംബറിൽ ആരംഭിച്ച് 2019 നവംബർ വരെ തുടർന്നുവെന്ന് അധികൃതർ പറയുന്നു.

ഒരു വിദ്യാര്‍ത്ഥിയെ തന്‍റെ കാറില്‍ വച്ചും മറ്റ് രണ്ടുപരെ തന്‍റെ വീട്ടിലെത്തിച്ചും ഇവര്‍ പീഡിപ്പിച്ചെന്നായിരുന്നു കേസ്. സ്‍കൂള്‍ സമയത്തിനു മുമ്പ് വിദ്യാര്‍ത്ഥിയുമായി കാറില്‍ പുറത്തുപോയ ശേഷമായിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കൗമാരക്കാരിലൊരാളുമായി നാല് തവണയും മറ്റൊരാളുമായി രണ്ടുതവണയും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും ഇതില്‍ മൂന്നു തവണയും കാറില്‍ വച്ചായിരുന്നുവെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍. 

വിചാരണ തുടങ്ങി ആദ്യഘട്ടത്തില്‍ ഡങ്കര്‍ കുറ്റം നിഷേധിച്ചിരുന്നു. സംഭവം പുറത്തായതിനെ തുടര്‍ന്ന് 2019 ഡിസംബർ 4 ന് ഡങ്കർ സ്ഥാനത്തു നിന്ന് രാജിവച്ച ഇവരെ അതേ ദിവസം തന്നെ അറസ്റ്റ് ചെയ്‍തിരുന്നു. 2020 ജനുവരിയില്‍ 5,000 ഡോളർ ബോണ്ടില്‍ ഡങ്കറിന് കോടതി ജാമ്യം നല്‍കിയിരുന്നു. 

PREV
click me!

Recommended Stories

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ