ഉടമകൾക്ക്​ 'മന:ശാന്തി' നേർന്ന്​ ഈ വണ്ടിക്കമ്പനി, കാരണം!

By Web TeamFirst Published Jul 20, 2021, 10:31 PM IST
Highlights

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ  പുതിയൊരു ക്യാംപെയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ കമ്പനി

അടുത്തിടെയാണ് ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യ 2021 ഒക്ടാവിയയും പുതിയ കുഷാക് എസ്‌യുവിയെയും ഇന്ത്യന്‍ വാഹന വിപണിയിൽ പുറത്തിറക്കിയത്. കമ്പനിയില്‍ നിന്ന് രണ്ട് മോഡലുകൾ കൂടി ഈ വർഷം വിപണിയിലെത്താൻ സാധ്യതയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ  പുതിയൊരു ക്യാംപിയിനിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ ചെക്ക് കാർ നിർമ്മാതാവ്. ‘പീസ് ഓഫ് മൈൻഡ്’ എന്ന ക്യാംപെയിനാണ് സ്‍കോഡ അവതരിപ്പിച്ചിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഉ​ട​മ​യാ​കു​ന്ന​തിന്‍റെ ചെ​ല​വ്​, ഉപഭോക്താ​ക്ക​ളി​ലേ​ക്ക്​ കൂ​ടു​ത​ൽ എ​ത്തി​ച്ചേ​ര​ൽ, അ​നാ​യാ​സ​ത, സു​താ​ര്യ​ത എ​ന്നീ നാ​ലു കാ​ര്യ​ങ്ങ​ളില്‍ ഊ​ന്നി​യാ​ണ് ഉ​​പ​ഭോ​ക്​​തൃ കേ​ന്ദ്രീ​കൃ​ത​മാ​യാ​ണ്​ 'മ​ന​ശാ​ന്തി' പ്ര​ചാ​ര​ണ പ​രി​പാ​ടി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന്​ സ്​​കോ​ഡ അ​ധി​കൃ​ത​ർ പ​റ​യുന്നു. സ്പെയർ പാർട്‍സുകളുടെ വില, സര്‍വ്വീസ് ഇടവേളകൾ, എഞ്ചിൻ ഓയിൽ വില കുറയ്ക്കുക തുടങ്ങിയവയിലൂടെ ഉടമസ്ഥാവകാശ ചെലവ് കുറയ്ക്കുകയാണ് സ്കോഡ ലക്ഷ്യമിടുന്നത്. ഇത് അഞ്ച് വർഷത്തെ അല്ലെങ്കില്‍ 75,000 കിലോമീറ്റർ കാലയളവിൽ അറ്റകുറ്റപ്പണികളുടെ മൊത്തം ചെലവ് 21 ശതമാനം വരെ കുറയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. മോഡലിനെ ആശ്രയിച്ച് നിരവധി സേവന പദ്ധതികൾക്കൊപ്പം അഞ്ച്, ആറ് വർഷത്തേക്കുള്ള വിപുലീകൃത വാറന്‍റിയും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ത്തി​ൽ​ കൂ​ടു​ത​ൽ മി​ക​വോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​​ 'മ​ന​ശാ​ന്തി'​ ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ സ്​​കോ​ഡ ബ്രാ​ൻ​ഡ്​ ഡ​യ​റ​ക്​​ട​ർ സാ​ക്​ ഹോ​ളി​സ്​ 
പ​റ​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചെ​ല​വ്​ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ജി​ൻ ഓ​യി​ൽ വി​ല​യി​ൽ 32 ശ​ത​മാ​നം കു​റ​വ്​ വ​രു​ത്തും. അ​ഞ്ച്​ വ​ർ​ഷം അ​ല്ലെ​ങ്കി​ൽ 75000 കി​ലോ​മീ​റ്റ​ർ കാ​ല​യ​ള​വി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ മെ​ത്തം ചെ​ല​വ്​ 21 ശ​ത​മാ​നം കു​റ​ക്കാ​നാ​കും. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി 185 സ്​​കോ​ഡ മൊ​ബി​കെ​യ​ർ വി​ൽ​പ​നാ​ന​ന്ത​ര കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കും.

പരിപാലനച്ചെലവ് കുറയ്ക്കുന്നതിനും ശ്രേണിയിലുടനീളം ക്ലാസ്-ലീഡിംഗ് വാറന്റി വാഗ്ദാനം ചെയ്യുന്നതുമായ നടപടികൾ സ്വീകരിച്ചെന്നും ഇത് കമ്പനിയുടെ ഉൽപ്പന്നങ്ങളിലും സേവന ഓഫറുകളിലും ഉള്ള ആത്മവിശ്വാസം എടുത്തുകാണിക്കുന്നുവെന്നും സാ​ക്​ ഹോ​ളി​സ്​ വ്യക്തമാക്കി. പുതിയ കുഷാക്കിനൊപ്പം ഇന്ത്യാ യാത്രയിൽ കമ്പനി വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ചെ​ല​വ്​ ക​ണ​ക്കു​കൂ​ട്ടു​ന്ന സം​വി​ധാ​ന​വും ​'മൈ ​സ്​​കോ​ഡ' ആ​പ്പും വ​ഴി അ​നാ​യാ​സം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​വ​ര​ങ്ങ​ളെ​ത്തും. ജീ​വ​ന​ക്കാ​ർ​ക്ക്​  ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി മി​ക​ച്ച ആ​ശ​യ വി​നി​മ​യ​ത്തി​നും സൗീകര്യം 'മ​ന​ശാ​ന്തി' പ്ര​ചാ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ​താ​യി സ്​​കോ​ഡ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  ഈ ആപ്ലിക്കേഷനിലൂടെ, സ്കോഡ വാഹന ഉടമകൾക്ക് ഒരു സേവന ചെലവ് കാൽക്കുലേറ്റർ, ആക്സസറികൾ, ഉടമയുടെ മാനുവൽ, സേവന കൂടിക്കാഴ്‌ചകളുടെ ബുക്കിംഗ്, ടെസ്റ്റ് ഡ്രൈവുകൾ എന്നിവ പോലുള്ള നിരവധി സവിശേഷതകളിലേക്ക് പ്രവേശിക്കാൻ കഴിയും. കൂടാതെ, റോഡ് സൈഡ് അസിസ്റ്റ് ഇപ്പോൾ ഒമ്പത് വർഷം വരെ നീട്ടാനും കഴിയും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!