Skoda India : ഉത്തരേന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കാന്‍ സ്കോഡ ഇന്ത്യ

By Web TeamFirst Published Apr 13, 2022, 9:33 AM IST
Highlights

ഉത്തരേന്ത്യയില്‍ (North India) ഉടനീളം ഉപഭോക്തൃ ടച്ച് പോയിന്റുകളുടെ എണ്ണം 2019ലെ 25-ൽ നിന്ന് 2022-ൽ 51-ലേക്ക് വർദ്ധിച്ചു എന്നും കഴിഞ്ഞ രണ്ട് വർഷമായി ഈ വിപണിയിൽ കമ്പനി 104 ശതമാനം വളർച്ച കൈവരിക്കുന്നു എന്നും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയ ഔട്ട്‌ലെറ്റുകൾ തുറന്ന് സ്കോഡ ഇന്ത്യ (Skoda India) ഉത്തരേന്ത്യയിൽ (North India) സാന്നിധ്യം വിപുലീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയില്‍ (North India) ഉടനീളം ഉപഭോക്തൃ ടച്ച് പോയിന്റുകളുടെ എണ്ണം 2019ലെ 25-ൽ നിന്ന് 2022-ൽ 51-ലേക്ക് വർദ്ധിച്ചു എന്നും കഴിഞ്ഞ രണ്ട് വർഷമായി ഈ വിപണിയിൽ കമ്പനി 104 ശതമാനം വളർച്ച കൈവരിക്കുന്നു എന്നും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ, സ്കോഡ ഇന്ത്യ ഉത്തരേന്ത്യയിലെ നഗര കേന്ദ്രങ്ങളിൽ അതിന്റെ അടിത്തറ 127 ശതമാനം വിപുലീകരിച്ചു.  2019ലെ 15 നഗരങ്ങളിൽ നിന്ന് 2022-ൽ 34 ആയി വളർന്നു എന്നു കമ്പനി പറയുന്നതായും മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

“ഞങ്ങളുടെ ശൃംഖല വിശാലമാക്കുന്നതിനും ഇന്ത്യയിലുള്ള പ്രവര്‍ത്തനത്തിന്‍റെ ആഴം കൂട്ടുന്നതിനുമാണ് ഞങ്ങളുടെ മുൻ‌ഗണന. തെക്കും പടിഞ്ഞാറും ഞങ്ങളുടെ വികാസത്തിന് ശേഷം, കമ്പനിയുടെ വളർച്ചയിൽ ഉത്തരേന്ത്യയും ചേരുന്നത് സ്വാഭാവികം മാത്രമാണ്.." വടക്കൻ മേഖലയിലെ ഉപഭോക്തൃ ടച്ച്‌പോയിന്റുകളിലെ വളർച്ചയെക്കുറിച്ച് സംസാരിച്ച സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക്ക് ഹോളിസ് പറഞ്ഞതായി മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വളർച്ച വളരെ വലുതാണെങ്കിലും, ഇത് ഒരു തുടക്കം മാത്രമാണ്, വരും മാസങ്ങളിൽ കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മികച്ച സേവനം നൽകുകയും ഉപഭോക്തൃ സംതൃപ്‍തി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ആത്യന്തിക ലക്ഷ്യം എന്നും കസ്റ്റമർ ടച്ച് പോയിന്റുകളുടെ ഈ വിപുലീകരണം ഉപഭോക്താക്കളുമായും ആരാധകരുമായും കൂടുതൽ അടുക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്നോവയുടെ വീട്ടില്‍ നിന്നും പുതിയൊരുവന്‍ കൂടി പുറപ്പെടുന്നു!

സ്കോഡ ഇന്ത്യ: സമീപകാല ലോഞ്ച്
സ്ലാവിയ സെഡാനാണ് സ്‍കോഡയുടെ സമീപകാല ഇന്ത്യന്‍ ലോഞ്ച്. സ്ലാവിയയ്ക്ക് 4,541 എംഎം നീളവും 1,752 എംഎം വീതിയും 1,487 എംഎം ഉയരവും 2,651 എംഎം വീൽബേസുമുണ്ട്. ആദ്യ തലമുറ ഒക്ടാവിയയേക്കാൾ വലുതാണ് സ്ലാവിയയെന്ന് സ്കോഡ അവകാശപ്പെടുന്നു. ബട്ടർഫ്ലൈ ഗ്രില്ലുള്ള ഒരു സാധാരണ സ്കോഡ മുഖം വെളിപ്പെടുത്തുന്നതാണ് മുൻഭാഗം. ഹെഡ്‌ലൈറ്റുകൾ എൽ ആകൃതിയിലുള്ള എൽഇഡി യൂണിറ്റുകളും ഫോഗ് ലാമ്പുകൾ ഹാലൊജൻ യൂണിറ്റുകളുമാണ്. വശത്ത് 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ ഉണ്ട്. എല്ലാ സ്കോഡ സെഡാനുകളും പിന്തുടരുന്ന ഒരു ഡിസൈൻ സ്വഭാവമാണ് പിൻവശത്ത് നോച്ച്ബാക്ക് ഡിസൈൻ.

സ്‌കോഡ കൊഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റില്‍ ഈ സംവിധാനവും

ഫീച്ചറുകളുടെ കാര്യത്തിൽ, സ്ലാവിയയിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ, റിയർവ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, ഓട്ടോ ഫോൾഡിംഗ് മിററുകൾ, വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയുണ്ട്. ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ടോടുകൂടിയ കീലെസ് എൻട്രിയുടെ വാഹനത്തില്‍ ഉണ്ട്. 521 ലിറ്റർ ബൂട്ട് സ്പേസ് സ്ലാവിയയ്ക്ക് ലഭിക്കുന്നു. ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ASR, MSR, XDS, XDS+ എന്നിവയ്‌ക്കൊപ്പം ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, എല്ലാ പിന്നിലെ യാത്രക്കാർക്കും ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ, മൾട്ടി-കൊളിഷൻ ബ്രേക്കിംഗ്, 6 എയർബാഗുകൾ, TPMS, HHC, എബിഎസ്, ഇബിഡി, ടിസിഎസ് എന്നിങ്ങനെ വിപുലമായ സുരക്ഷാ ഫീച്ചറുകളും സ്ലാവിയയില്‍ ഉണ്ട്. 

Skoda : മാർച്ചിൽ വമ്പന്‍ കച്ചവടവുമായി സ്കോഡ, സഹായിച്ചത് സ്ലാവിയ

click me!