സ്‍കോഡ കരോക്ക് എത്തി

Web Desk   | Asianet News
Published : May 26, 2020, 02:15 PM IST
സ്‍കോഡ കരോക്ക് എത്തി

Synopsis

ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക് വിപണിയിലെത്തി. 

ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്‍കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക് വിപണിയിലെത്തി.  24.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില.  CBU വഴി രാജ്യത്ത് എത്തിക്കുന്ന ഈ മോഡൽ,  ഒരൊറ്റ വേരിയന്റിൽ മാത്രമേ ലഭ്യമാവൂ. കാൻഡി വൈറ്റ്, മാഗ്നെറ്റിക് ബ്രൗൺ, ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, ബ്രില്യന്റ് സിൽവർ, ക്വാർട്സ് ഗ്രേ എന്നിവയുൾപ്പെടെ ആറ് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ എസ്‌യുവി പ്രദര്‍ശിപ്പിച്ചിരുന്നു. ഫോക്‌സ്‌വാഗണ്‍ ടി-റോക് നിര്‍മിച്ച അതേ പ്ലാറ്റ്‌ഫോമാണ് 4.3 മീറ്റര്‍ നീളം വരുന്ന സ്‌കോഡ കരോക്ക് അടിസ്ഥാനമാക്കുന്നത്. 

1.5 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് ഈ വാഹനത്തിന് ഉപയോഗിച്ചിരിക്കുന്നത്. 148 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമാണ് പുതിയ സ്‌കോഡ കരോക്കിന്റെ കരുത്ത്. ഏഴ് സ്പീഡ് ഡി എസ് ജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിരിക്കുന്നു. ഒമ്പത് സെക്കൻഡിനുള്ളിൽ മോഡലിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, 202 കിലോമീറ്റർ വേഗതയാണ് ടോപ്പ് സ്പീഡ്. 

വിര്‍ച്വല്‍ കോക്പിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,  എൽഇഡി ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ സ്കോഡ കരോക്കിന്റെ പുറം ഭാഗത്തെ ഡിസൈൻ മനോഹരമാക്കുന്നു. സ്മാർട്ട് ലിങ്ക് കണക്റ്റിവിറ്റി, വെർച്വൽ കോക്ക്പിറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 12- തരത്തിൽ ഇലക്ട്രോണിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് മോഡലിനുള്ളിൽ കൊടുത്തിരിക്കുന്നത്. ഒൻപത് എയർബാഗുകൾ, ടിപിഎംഎസ്, പാർക്ക്ട്രോണിക് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, ഇഎസ്‌സി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. 

കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലെ പ്രീമിയം മോഡലുകളായ ജീപ്പ് കോംപസ്, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയായിരിക്കും എതിരാളികള്‍. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് ഈ വാഹനം. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
ഇന്ധനവില വർദ്ധനവ് നിസാരമല്ല; നിങ്ങളുടെ കാർ യാത്രാ ചെലവുകൾ ഇനി ഇത്രയധികം വർദ്ധിക്കും