Skoda Octavia : വില്‍പ്പനയില്‍ ചരിത്രം സൃഷ്‍ടിച്ച് സ്‍കോഡ ഒക്ടാവിയ

Published : Jun 23, 2022, 08:51 AM IST
Skoda Octavia : വില്‍പ്പനയില്‍ ചരിത്രം സൃഷ്‍ടിച്ച് സ്‍കോഡ ഒക്ടാവിയ

Synopsis

ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകള്‍ വിറ്റു കൊണ്ട് നാഴികക്കല്ലുകള്‍ കൂടി പിന്നിട്ടതായി സ്‍കോഡ

വില്‍പനയില്‍ പ്രതിമാസ, ത്രൈമാസ റെക്കാഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്‌കോഡ ഇന്ത്യ, ഒക്റ്റാവിയയുടെ 1,01,111 യൂണിറ്റുകള്‍ വിറ്റു കൊണ്ട് നാഴികക്കല്ലുകള്‍ കൂടി പിന്നിട്ടതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ ഘടകങ്ങള്‍ വഴി രാജ്യത്ത് ഏറ്റവും വില്‍ക്കപ്പെടുന്ന കാറും ഒക്റ്റാവിയയാണ് എന്ന് കമ്പനി പറയുന്നു. 

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

2001-ല്‍ വിപണിയിലെത്തിയ സ്‌കോഡ ഒക്റ്റാവിയ അന്ന് സ്‌കോഡയുടെ തന്നെ ഇതര നാമമായിരുന്നു. രൂപകല്‍പന, സാങ്കേതിക, സുഖകരമായ ഡ്രൈവിങ് എന്നിവയില്‍ മികവ് പുലര്‍ത്തിയ ഒക്റ്റാവിയ അതിന്റേതായ പുതിയൊരു വിഭാഗം സൃഷ്ടിക്കുകയായിരുന്നു. സ്ഥിരതയുള്ളത് മാറ്റം മാത്രമായി മാറിയ ഒരു കാലഘട്ടത്തില്‍ ഒക്‌റ്റോവിയയുടെ നാല് പതിപ്പുകളും എല്ലാ വെല്ലുവിളികളേയും അതിജീവിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മോഡലുകള്‍ ഇന്ത്യയിലേക്ക് ഒഴുകുകയും ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ ഹാച്ബാക്കില്‍ നിന്ന് സെഡാനിലേക്കും സെഡാനില്‍ നിന്ന് എസ് യു വിയിലേക്കും മാറിക്കൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ഒക്റ്റാവിയ പിടിച്ചുനിന്നു എന്നും കമ്പനി പറയുന്നു.

ഈ വണ്ടി വാങ്ങാന്‍ എത്തുന്നവര്‍ മടങ്ങുക മറ്റൊരു കിടിലന്‍ വണ്ടിയുമായി, കാരണം ഇതാണ്!

ലാറ്റിന്‍ ഭാഷയില്‍ എട്ട് എന്നര്‍ഥമുള്ള ഒക്റ്റാവിയ യുദ്ധാനന്തരം സ്‌കോഡ വിപണിയിലിറക്കിയ എട്ടാമത്തെ മോഡലായിരുന്നു. കൂടാതെ ഓള്‍-വീല്‍ സസ്‌പെന്‍ഷനോടു കൂടിയ സ്‌കോഡയുടെ പുതുതലമുറ കാറുകളില്‍ എട്ടാമത്തേതുമായിരുന്നു ഒക്ടാവിയ.

വാഹനത്തിന്‍റെ നാലാം തലമുറയാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഉള്ളത്. നാലാം തലമുറ ഒക്ടാവിയയ്ക്ക് അടിസ്ഥാനമൊരുക്കുന്നത് സ്‌കോഡയുടെ MQB EVO പ്ലാറ്റ്‌ഫോമാണ്. രണ്ടു വകഭേദങ്ങളിൽ അഞ്ചു നിറങ്ങളിലായാണ് പുതിയ വാഹനം വിപണിയിലെത്തിയത്.  മുന്‍ മോഡലിനെ അപേക്ഷിച്ച് ഉയര്‍ന്ന വീല്‍ബേസാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന പ്രത്യേകത. ഒക്ടാവിയിൽ കാര്യമായ അഴിച്ചുപണി നടത്തിയിട്ടുണ്ട്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, ഫോഗ്‌ലാമ്പ്, ഗ്രില്ലിന് ചുറ്റിലുമുള്ള ക്രോമിയം ബോര്‍ഡര്‍ എന്നിവ പുതുമയാണ്. സ്പോർട്ടി ലുക്കുള്ള മനോഹരമായ ബട്ടർഫ്ലൈ ഗ്ലിൽ, എൽഇഡി ഹെഡ്‌ലാംപുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, സ്റ്റൈലിഷ് പിൻ എൽഇഡി ലൈറ്റുകൾ എന്നിവ പുതിയ മോഡലിലുണ്ട്. 

ചിപ്പ് ചതിച്ചു, വലിയ ടച്ച്‌സ്‌ക്രീൻ നഷ്‍ടമായി ഈ വണ്ടികള്‍, നെഞ്ചുനീറി ഉടമകള്‍!

വശങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് പുതിയ ഡിസൈനിലുള്ള അലോയി വീലുകളാണ്. പ്രീമിയം ഭാവമാണ് പിന്‍വശത്തിനുള്ളത്. എല്‍ഇഡി ടെയ്ല്‍ലാമ്പും സ്‌കോഡ ബാഡ്‍ജിംഗും പുതിയ ലുക്ക് നൽകുന്നു. ഉൾഭാഗത്തും മാറ്റങ്ങൾ നിരവധിയുണ്ട്.  ടൂ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, 10 ഇഞ്ച് വലിപ്പമുളള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ അകത്തളത്ത് ഒരുങ്ങുന്നു. ഷിഫ്റ്റ് ബൈ വയർ ടെക്നോളജി ഉപയോഗിക്കുന്ന പുതിയ ഒക്ടാവിയയിൽ ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മമ്മറിയുടെ ഇലക്ട്രിക്കലി അഡ്ജെസ്റ്റബിൾ‌ മുൻ സീറ്റുകൾ എന്നിവയുണ്ട്. ബീജിന്റേയും ബ്ലാക്കിന്റേയും കോംമ്പിനേഷനാണ് ഉൾഭാഗത്ത്. 10 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഐഎംഡി ഡിസ്പ്ലെയുമുണ്ട്. 

പ്രതിസന്ധിയില്‍ ചൈനീസ് കമ്പനിക്ക് താങ്ങായി ധനത്രയോദശി, ഒറ്റദിവസം വിറ്റത് ഇത്രയും വണ്ടികള്‍! 

പുത്തന്‍ സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ ലഭിക്കൂ. 190 എച്ച്‍പി കരുത്തും 320 എൻ‌എം പീക്ക് ടോർക്കുമാണ് പുതിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവരെ വിപണിയിലുണ്ടായിരുന്ന 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനെക്കാൾ (140 പിഎസ്) കരുത്ത് കൂടിയതാണ് പുതിയ പെട്രോൾ എൻജിൻ. 7 സ്പീഡ് ഡി‌എസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് മാത്രമാണ് ഗിയർബോക്‌സ് ഓപ്ഷൻ. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാൻഡി വൈറ്റ്, ബ്രില്യന്റ് സിൽവർ, മേപ്പിൾ ബ്രൗൺ എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ സ്കോഡ ഒക്‌ടേവിയ വാങ്ങാം. 

1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

സ്കോഡ ഇന്ത്യ 205ല്‍ അധികം ടച്ച് പോയിന്‍റുകളിലേക്ക് നെറ്റ്‌വർക്ക് വികസിപ്പിക്കുന്നു
 

PREV
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ