കച്ചവടമില്ല, പ്ലാന്‍റുകള്‍ക്ക് പൂട്ടിട്ട് ഈ വണ്ടിക്കമ്പനിയും

Published : Sep 16, 2019, 11:56 AM IST
കച്ചവടമില്ല, പ്ലാന്‍റുകള്‍ക്ക് പൂട്ടിട്ട് ഈ വണ്ടിക്കമ്പനിയും

Synopsis

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ വാഹനവിപണി

ദില്ലി: വാഹനവിപണിയിലെ മാന്ദ്യത്തിനിടെ വാഹനനിര്‍മ്മാതാക്കളായ എസ് എം എല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറി ആറ് ദിവസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ വാഹനവിപണി. ഓഗസ്റ്റില്‍ മാത്രം 31.57 ശതമാനമാണ് വില്‍പനയില്‍ കുറവുണ്ടായത്. തുടര്‍ച്ചയായ പത്താം മാസമാണ് വാഹന വിപണിയിലെ ഇടിവ്.  പ്രതിസന്ധിയെ തുടര്‍ന്ന് നേരത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ മാരുതിയും മഹീന്ദ്രയും ഉള്‍പ്പെടെയുള്ള കമ്പനികള്‍ പ്ലാന്റുകള്‍ അടച്ചിട്ടിരുന്നു. 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ