Latest Videos

സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യന്‍ വിപണിയില്‍

By Web TeamFirst Published Apr 16, 2021, 12:45 PM IST
Highlights

പുതിയ സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോളിസ് ഇന്റര്‍നാഷണല്‍ ട്രാക്ടേഴ്‌സ് ലിമിറ്റഡ്

പുതിയ സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സോളിസ് ഇന്റര്‍നാഷണല്‍ ട്രാക്ടേഴ്‌സ് ലിമിറ്റഡ് (ITL). 7.21 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ സോളിസ് ഹൈബ്രിഡ് 5015 ട്രാക്ടര്‍ പുറത്തിറക്കുന്നതോടെ ഫോര്‍ വീല്‍ ഡ്രൈവ് (4WD) ട്രാക്ടര്‍ വിഭാഗത്തില്‍ സോളിസ് യാന്‍മാറിന്റെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ITL ലക്ഷ്യമിടുന്നത്.

കമ്പനി അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ പാന്‍-ഇന്ത്യയില്‍ ലഭ്യമാണ്. കയറ്റുമതിയുടെ കാര്യത്തില്‍ ഏറ്റവും ഉയര്‍ന്നതാണെന്നും ആഭ്യന്തര വിപണിയിലെ ട്രാക്ടറുകളെ സംബന്ധിച്ചിടത്തോളം പേരുകേട്ട കമ്പനികളിലൊന്നാണെന്നും ITL അവകാശപ്പെടുന്നു.

ഇതിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. ഇ-പവര്‍ബൂസ്റ്റ് സാങ്കേതികവിദ്യ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാക്ടര്‍ നിര്‍മ്മാതാവായി ITL മാറി, കൂടാതെ അനുബന്ധ ഉല്‍പ്പന്ന സാങ്കേതികവിദ്യകള്‍ക്കും കമ്പനി പേറ്റന്റ് നേടിയിട്ടുണ്ട്.

വികസിത രാജ്യങ്ങളിൽ നിലനിൽക്കുന്ന നവയുഗ സാങ്കേതികവിദ്യകൾ ഇന്ത്യയിലെ കർഷകർക്കായി മിതമായ നിരക്കിൽ കൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഐടിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ രാമൻ മിത്തൽ പറഞ്ഞു. 

click me!