
കോംപാക്ട് ട്രാക്ടർ ശ്രേണി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് ട്രാക്ടര്‍ നിര്‍മ്മാതാക്കളായ സോളിസ് യാൻമാർ. സബ്-30 എച്ച്പി പവർ വിഭാഗത്തിൽ മൂന്ന് പുതിയ ട്രാക്ടറുകൾ പുറത്തിറക്കാൻ സോളിസ് യാൻമാർ പദ്ധതിയിടുന്നതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 75-എച്ച്‌പി സിആർഡിഐ ട്രാക്ടർ ശ്രേണി വിജയകരമായി സമാരംഭിച്ചതിന് ശേഷമാണ് ഈ പ്രഖ്യാപനം. ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് ട്രാക്ടറുകൾ കയറ്റുമതി ചെയ്യുന്നതിൽ മുൻനിര ബ്രാൻഡായി മാറിയെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്‍താവനയിൽ അവകാശപ്പെട്ടു. പ്രധാന വിഭാഗങ്ങളിൽ 12 യൂറോപ്യൻ രാജ്യങ്ങളിൽ നേതൃസ്ഥാനമുണ്ടെന്നും കമ്പനി പറയുന്നു.
ചിപ്പ് ചതിച്ചു, വലിയ ടച്ച്‌സ്‌ക്രീൻ നഷ്‍ടമായി ഈ വണ്ടികള്‍, നെഞ്ചുനീറി ഉടമകള്‍!
കമ്പനി ഇതിനകം 5,000 യൂണിറ്റിലധികം ട്രാക്ടറുകൾ തുർക്കിയിൽ വിറ്റഴിച്ചു എന്നും കൂടാതെ, ട്രാക്ടർ കയറ്റുമതി ബ്രാൻഡ് സ്ഥാനത്ത് ശക്തമായി നിലകൊള്ളുമ്പോൾ തന്നെ തുർക്കിയിൽ അതിവേഗം വളരുന്ന ട്രാക്ടർ ബ്രാൻഡാണ് സോളിസ് യാൻമാർ എന്നും പദ്ധതിയെക്കുറിച്ച് സംസാരിച്ച സോളിസ് യാൻമാർ ജോയിന്റ് മാനേജിംഗ് ഡയറക്ടർ രാമൻ മിത്തൽ പറഞ്ഞു. "തുർക്കിഷ് വിപണിയിൽ 30-90 HP ട്രാക്ടറുകൾക്ക് വലിയ ഡിമാൻഡുണ്ട്, ഞങ്ങളുടെ സോളിസ് 50, സോളിസ് 90 എന്നിവ ഞങ്ങളുടെ മികച്ച ഉൽപ്പന്നങ്ങളാണ്. ഞങ്ങളുടെ S26 മോഡലിന് 2021 കലണ്ടർ വർഷത്തിൽ 88 ശതമാനം വിപണി വിഹിതമുണ്ട്.." അദ്ദേഹം വ്യക്തമാക്കുന്നു.
ചൈനയില്‍ വമ്പന്‍ പ്ലാന്‍റുമായി ജര്‍മ്മന്‍ വാഹന ഭീമന്‍
ജര്‍മ്മന്‍ ആഡംബര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ചൈനയിലെ പുതിയ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം ഔദ്യോഗികമായി ആരംഭിച്ചു. ചൈനയിലെ വടക്കുകിഴക്കൻ നഗരമായ ഷെൻയാങ്ങിൽ ആണ് പുതിയ പ്ലാന്‍റ് പ്രവര്‍ത്തനം തുടങ്ങിയത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയും ഏറ്റവും വലിയ ഇവി വിപണിയും ആയ ചൈനയിലെ ബിഎംഡബ്ലു പ്ലാന്‍റുകളുടെ എണ്ണം ഇതോടെ മൂന്നായി ഉയര്‍ന്നു. പുതിയ പ്ലാന്റു കൂടി തുറന്നതോടെ ഇവിടെ നിന്ന് പ്രാദേശിക വിപണിയിലും തിരഞ്ഞെടുത്ത വിദേശ വിപണികളിലും ഇലക്ട്രിക് വാഹന (ഇവി) ഉൽപ്പാദനം അതിവേഗം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാറിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത്; കാരണം..
വിപണിയിലെ ആവശ്യാനുസരണം ഇവികൾ നിർമ്മിക്കാൻ അനുവദിക്കുന്ന ഫ്ലെക്സിബിൾ മാനുഫാക്ചറിംഗ് ലൈനുകളാണ് ഷെൻയാങ്ങിൽ ഉള്ളതെന്ന് ബിഎംഡബ്ല്യു പറയുന്നു. 2021-ൽ നിർമ്മിച്ച 700,000 യൂണിറ്റുകളിൽ നിന്ന് 830,000 യൂണിറ്റായി ബിഎംഡബ്ല്യുവിന്റെ വാർഷിക ഉൽപ്പാദനം എത്തിക്കാൻ ഈ സൗകര്യം സഹായിക്കും എന്നാണ് കമ്പനി കരുതുന്നത്.
'മിന്നല്‍ മുരളി'യായി അർനോൾഡ്, കറന്‍റടിച്ചത് പാഞ്ഞത് ബിഎംഡബ്ല്യുവില്‍!
ഈ സൗകര്യത്തിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡൽ i3 ഇലക്ട്രിക് സ്പോർട്‍സ് സെഡാൻ ആയിരിക്കുമെന്ന് ബിഎംഡബ്ല്യു സ്ഥിരീകരിച്ചു. കൂടാതെ 2023 ഓടെ ചൈനയിൽ 13 ഓൾ-ഇലക്‌ട്രിക് മോഡലുകൾ വാഗ്ദാനം ചെയ്യും. ഇവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെങ്കിലും, അടുത്ത കാലത്തായി ചൈനയിൽ ബിഎംഡബ്ല്യു മികച്ച പ്രകടനം കാഴ്‍ചവയ്ക്കുന്നില്ല എന്നതാണ് യാതാര്‍ത്ഥ്യം. ആദ്യ പാദത്തിൽ രണ്ട് ലക്ഷം വാഹനങ്ങളാണ് കമ്പനി ഇവിടെ വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 9.2 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്
ചൈനയിലെ ഇവി വിപണയില്‍ നിലവിൽ ടെസ്‌ലയും നിരവധി പ്രാദേശിക കമ്പനികളുമാണ് ആധിപത്യം പുലർത്തുന്നത്. ഷാങ്ഹായിലെ ടെസ്‌ല പ്ലാന്റ് യുഎസിന് പുറത്തുള്ള ആദ്യത്തെ പ്ലാന്റാണ്. ഇത് ചൈനീസ് ഉപഭോക്താക്കൾക്ക് മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളിലെയും യൂണിറ്റുകൾക്ക് വലിയ അടിത്തറയാണ്. ആഗോളതലത്തിൽ, ടെസ്‌ല ഏറ്റവും വലിയ ഇവി നിർമ്മാതാവാണ്.
എങ്കിലും ചൈനയിലെ ഇലക്ട്രിക്ക് വാഹനന വ്യസായത്തിലെ വളര്‍ച്ച വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ബിഎംഡബ്ല്യു പോലുള്ള ബ്രാൻഡുകൾക്ക് ഇലക്ട്രിക് പ്ലാനുകളുമായി മുന്നോട്ട് പോകാനുള്ള അവസരം കൂടുതല്‍ സുഗമമാക്കും.
സ്വിച്ചിട്ടാല്‍ നിറം മാറും, അദ്ഭുത കാറുമായി ബിഎംഡബ്ല്യു