കാർ ഉണ്ടാക്കി സോണി, അമ്പരപ്പില്‍ വാഹന ലോകം!

By Web TeamFirst Published Jan 9, 2020, 2:41 PM IST
Highlights

ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കാനുള്ള തീരുമാനവുമായി ജാപ്പനീസ് ഇലക്ട്രോണിക്സ്  - ടെക്ക് ഭീമന്‍ സോണി

ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കാനുള്ള തീരുമാനവുമായി ജാപ്പനീസ് ഇലക്ട്രോണിക്സ്  - ടെക്ക് ഭീമന്‍ സോണി. അമേരിക്കയിലെ ലാസ് വേഗസിലെ (യുഎസ്) കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ കമ്പനിയുടെ ആദ്യ ഇലക്ട്രിക് കാർ കൺസെപ്റ്റും സോണി അവതരിപ്പിച്ചു. 

വിഷൻ–എസ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലും സോണി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  പുതിയ വൈദ്യുത വാഹന പ്ലാറ്റ്ഫോമിലാണ് കാറിന്‍റെ നിര്‍മ്മാണമെന്നും കമ്പനി വ്യക്തമാക്കി. അത്യാധുനിക ഇലക്ട്രോണിക്സ് സൗകര്യങ്ങളോടെയാണ് സോണയുടെ കാര്‍ എത്തുക. 33 സെൻസറുകൾ, വൈഡ് സ്ക്രീൻ ഡിസ്പ്ലേകൾ, 360 ഡിഗ്രി ഓഡിയോ, ഫുൾ ടൈം കണക്ടിവിറ്റി എന്നിങ്ങനെ ഇല്കട്രോണിക്സ് മികവുകളുടെ നിര നീളുന്നു. 

എന്നാല്‍ മറ്റാർക്കെങ്കിലും സാങ്കേതിക വിദ്യ വിൽക്കാനാണോ അതോ സ്വന്തം നിലയ്ക്കു കാർ വിപണിയിലെത്തിക്കാനാണോ  ലക്ഷ്യമിടുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഇലക്ട്രിക്ക് ഭീമന്‍റെ വാഹനവിപണി പ്രവേശനത്തിന്‍റെ അമ്പരപ്പിലാണ് വാഹന ലോകം. 

click me!