മോഹവിലയില്‍ അമേസിന് സ്‍പെഷ്യല്‍ എഡിഷന്‍

By Web TeamFirst Published Oct 15, 2020, 8:13 AM IST
Highlights

അമേസിന്റെ എസ് വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് സ്പെഷ്യൽ എഡിഷൻ മോഡൽ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാനാണ് അമേസ്. ഇപ്പോഴിതാ ഹോണ്ട കാർസ് ഇന്ത്യ അമേസിന്റെ സ്പെഷ്യൽ എഡിഷൻ വിപണിയില്‍ എത്തിച്ചിരിക്കുന്നു. അമേസിന്റെ എസ് വേരിയന്റ് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് സ്പെഷ്യൽ എഡിഷൻ മോഡൽ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി മാനുവല്‍-സിവിടി ഗിയര്‍ബോക്‌സിലെത്തുന്ന അമേസിന്റെ പെട്രോള്‍ മോഡലിന് ഏഴ് ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.30 ലക്ഷം മുതല്‍ 9.10 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

എക്‌സ്റ്റീരിയറിൽ ഷോൾഡർ ലൈനിനോട് ചേർന്ന തയ്യാറാക്കിയ പുത്തൻ ഗ്രാഫിക്സ് ആണ് അമെയ്‌സ് സ്പെഷ്യൽ എഡിഷന്റെ ആകർഷണം. ഒപ്പം ടെയിൽ ഗെയ്റ്റിൽ സ്പെഷ്യൽ എഡിഷൻ ലോഗോയും പതിപ്പിച്ചിട്ടുണ്ട്. അതെ സമയം ഇന്റീരിയറിൽ 7-ഇഞ്ച് ടച്ച്സ്ക്രീൻ ഡിജിപാഡ്‌ 2.0 ഇൻഫോടൈന്മെന്റ് സിസ്റ്റം ആണ് ആകർഷണം. ഒപ്പം കസവിന്റെ ലുക്ക് നൽകുന്ന സീറ്റ് കവരും, സ്ലൈഡ് ചെയ്യാവുന്ന ആംറെസ്റ്റും അമെയ്‌സ് സ്പെഷ്യൽ എഡിഷനിൽ ഇടം പിടിച്ചിട്ടുണ്ട്.

രൂപത്തില്‍ മാറ്റം വരുത്താതെ എക്സ്റ്റീരിയറില്‍ ഗ്രാഫിക്‌സുകളും സ്‌പെഷ്യല്‍ എഡിഷന്‍ ബാഡ്ജിങ്ങും നല്‍കിയാണ് അമേസിന്റെ പ്രത്യേക പതിപ്പ് അവതരിപ്പിക്കുന്നത്. അതേസമയം, ഇന്റീരിയറില്‍ ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റ് കവറും സ്ലൈഡ് ചെയ്യാന്‍ സാധിക്കുന്ന ആംറെസ്റ്റുമാണ് നല്‍കിയിട്ടുള്ളത്. 

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് അമേസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 90 എച്ച്പി പവറും 110 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 100 എച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, സി.വി.ടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

അമേസിന്റെ ഏറ്റവുമധികം വിറ്റഴിക്കുന്നത് എസ് വകഭേദമാണ്. അതുകൊണ്ടാണ് ഈ വേരിയന്റിനെ അടിസ്ഥാനമാക്കി സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് ഒരുക്കിയതെന്നാണ് ഹോണ്ട അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍ തുടങ്ങിയവയാണ് അമേസിന്റെ പ്രധാന എതിരാളികള്‍.

2020 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 6.09 ലക്ഷം മുതല്‍ 9.95 ലക്ഷം രൂപ വരെയാണ് ബിഎസ്6 വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. പഴയ പതിപ്പില്‍ നിന്നും 50,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. 

2013-ല്‍ എത്തിയ ഈ വാഹനത്തിന്‍റെ നാലുലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റതായി അടുത്തിടെ ഹോണ്ട വ്യക്തമാക്കിയിരുന്നു. 2013-ല്‍ എത്തിയ അമേസിന്‍റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്.

2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന. അമേസ് വിൽപനയിൽ 44 ശതമാനത്തോളം വൻനഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നു ലഭിച്ചതാണ്. ഒപ്പം അമേയ്സിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. എന്നാൽ പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണ്. 

click me!