പുതിയ ഹ്യുണ്ടായി വെന്യു; എന്തൊക്കെയാണ് മാറ്റങ്ങൾ?

Published : Nov 20, 2024, 12:41 PM IST
പുതിയ ഹ്യുണ്ടായി വെന്യു; എന്തൊക്കെയാണ് മാറ്റങ്ങൾ?

Synopsis

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായിക്ക് ശക്തമായ പദ്ധതികളുണ്ട്. ഇവയിൽ അടുത്ത തലമുറ വെന്യുവും ഉൾപ്പെടും. ഈ വാഹനം നിരവധി തവണ പരീക്ഷണത്തിനിടെ റോഡുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ടാറ്റ നെക്‌സോൺ ഇവിയെ നേരിടുന്ന ഇലക്ട്രിക് പതിപ്പും കമ്പനി കൊണ്ടുവന്നേക്കാം. ഇതാ അടുത്ത തലമുറ ഹ്യുണ്ടായ് വെന്യുവിനെക്കുറിച്ച് വിശദമായി അറിയാം.

ന്ത്യൻ വിപണിയിൽ പുതിയ കാറുകൾ അവതരിപ്പിക്കാൻ ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യൂണ്ടായിക്ക് ശക്തമായ പദ്ധതികളുണ്ട്. ഇവയിൽ അടുത്ത തലമുറ വെന്യുവും ഉൾപ്പെടും. ഈ വാഹനം നിരവധി തവണ പരീക്ഷണത്തിനിടെ റോഡുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭാവിയിൽ ടാറ്റ നെക്‌സോൺ ഇവിയെ നേരിടുന്ന ഇലക്ട്രിക് പതിപ്പും കമ്പനി കൊണ്ടുവന്നേക്കാം. ഇതാ അടുത്ത തലമുറ ഹ്യുണ്ടായ് വെന്യുവിനെക്കുറിച്ച് വിശദമായി അറിയാം.

QU2i എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന രണ്ടാം തലമുറ വെന്യുവിന് സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പുതിയ ഗ്രിൽ, ഉയരം കൂടിയ ഫ്രണ്ട് ബമ്പർ, ഫ്രഷ് അലോയി വീലുകൾ, പുതിയ എൽഇഡി സിഗ്‌നേച്ചറുകളുള്ള പുതിയ ഹോറിസോണ്ടൽ ടു പീസ് ടെയിൽലൈറ്റുകൾ എന്നിങ്ങനെയുള്ള പുതിയ ഡിസൈൻ ഫീച്ചറുകൾ ലഭിക്കും. പുറത്ത് മാത്രമല്ല, 2025 ഹ്യുണ്ടായ് വെന്യുവിന്‍റെ ഇൻ്റീരിയറിലും പുതുമയാർന്ന ട്രീറ്റ്മെൻ്റ് ലഭിക്കും. പുതിയ ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പുതിയ ഡാഷ്‌ബോർഡിൽ വലിയ ടച്ച്‌സ്‌ക്രീൻ, മുൻ നിരയിൽ വിശാലമായ ഹെഡ്‌റെസ്റ്റുകൾ എന്നിവ ഇതിൽ ഫീച്ചർ ചെയ്യും. ലെവൽ 2 ADAS കിറ്റിൽ നിരവധി സവിശേഷതകൾ ഉൾപ്പെടും. ഇതിന്‍റെ ഭാഗമായി ഓട്ടോ ഹൈ ബീം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ അസിസ്റ്റ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കും.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ എന്നിവ ഉൾപ്പെടെയുള്ള അതേ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിക്കുന്നത് തുടരും. ട്രാൻസ്മിഷൻ ചുമതലകൾ 5-സ്പീഡ് മാനുവൽ, 6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡിസിടി എന്നിവ കൈകാര്യം ചെയ്യും. 2023-ൽ ജനറൽ മോട്ടോഴ്‌സിൽ നിന്ന് ഹ്യുണ്ടായ് ഏറ്റെടുത്ത ബ്രാൻഡിൻ്റെ പുതിയ തലേൻഗാവ് ഫാക്ടറിയിൽ നിർമ്മിക്കുന്ന ആദ്യത്തെ മോഡലായിരിക്കും ന്യൂ-ജെൻ വെന്യു. 2025 ഒക്ടോബറിൽ കോംപാക്റ്റ് എസ്‌യുവി ഉൽപ്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

PREV
click me!

Recommended Stories

ഇലക്ട്രിക് കാറുകളെ കൈവിട്ട് ലോകം; വാങ്ങിയ പലരും ഇപ്പോൾ പറയുന്നത് ഇങ്ങനെ! പുതിയ ‍ട്രെൻഡിൽ ഞെട്ടി കമ്പനികൾ
കുതിച്ചത് 222 കിലോമീറ്റർ വേഗതയിൽ; അമ്പരപ്പിച്ച് ടാറ്റ സിയറ