ഇവന്‍ ഒറ്റയടിക്ക് ട്രാക്ക് ചെയ്യുക നൂറിലധികം ലക്ഷ്യങ്ങള്‍, ഇന്ത്യക്ക് മുന്നില്‍ ഇനി ശത്രുക്കളുടെ മുട്ടിടിക്കും

Published : Sep 03, 2019, 04:30 PM IST
ഇവന്‍ ഒറ്റയടിക്ക് ട്രാക്ക് ചെയ്യുക നൂറിലധികം ലക്ഷ്യങ്ങള്‍, ഇന്ത്യക്ക് മുന്നില്‍ ഇനി ശത്രുക്കളുടെ മുട്ടിടിക്കും

Synopsis

അക്രമണകാരിയായ ഈ ഹെലിക്കോപ്റ്റര്‍ വീരനെ സ്വന്തമാക്കുന്ന 16-ാമത്തെ രാജ്യമാണ് ഇന്ത്യ. പൂർണമായും ആക്രമണങ്ങൾക്ക് മാത്രമുള്ള ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എന്ന പ്രത്യേകതയുമായെത്തുന്ന അപ്പാഷേയുടെ മറ്റു സവിശേഷതകള്‍ എന്തൊക്കെയാണെന്ന് അറിയാം

1.  ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരന്‍

2. ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്റര്‍

3. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനുമുള്ള ശേഷി

4 1986 മുതല്‍ അമേരിക്കന്‍ സേനയുടെ ഭാഗം. ഒന്നാം ഗൾഫ് യുദ്ധത്തിൽ എതിരാളികള്‍ക്ക് കനത്ത നാശം വിതച്ച വീരന്‍

5. പതിനാറ് ഹെൽഫയർ ടാങ്ക് വേധ മിസൈലുകളും 76 റോക്കറ്റുകളും വഹിക്കാനുള്ള ശേഷി

6. കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഫലപ്രദമായ ലൈറ്റ് മെഷീൻ ഗൺ

7. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലേസർ ഗൈഡഡ് മിസൈലുകളും 70 എംഎം റോക്കറ്റുകളും

8. ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കാന്‍ കഴിയുന്ന അത്യാധുനിക റെഡാർ സംവിധാനം

9. വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും  മിസൈൽ തൊടുക്കാനുള്ള ശേഷി

10. വീണ്ടും ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാനുള്ള കഴിവ്. പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്റര്‍

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ അറിയാം
വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!