ട്രെന്‍ഡ് സൃഷ്‍ടിക്കാന്‍ ഹോണ്ട സി ബി 200 എക്​സ്

By Web TeamFirst Published Sep 7, 2021, 11:42 PM IST
Highlights

സി ബി 200 എക്​സ്​ എന്ന ഈ വാഹനം വളര്‍ന്നുകൊണ്ടിരിക്കുന്ന 180-200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്‍ടിക്കും എന്നാണ് കമ്പനി പറയുന്നത്.  ബൈക്കിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട അഡ്വഞ്ചർ ബൈക്ക്​ വിഭാഗത്തിലേക്ക്​ പുതിയൊരു ബൈക്കിനെ അടുത്തിടെയാണ് അവതരിപ്പിച്ചത്. സി ബി 200 എക്​സ്​ എന്ന ഈ വാഹനം വളര്‍ന്നുകൊണ്ടിരിക്കുന്ന 180-200സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഒരു പുതിയ ട്രെന്‍ഡ് സൃഷ്‍ടിക്കും എന്നാണ് കമ്പനി പറയുന്നത്.  ബൈക്കിന്‍റെ ചില വിശേഷങ്ങള്‍ അറിയാം

കരുത്തുറ്റ എഞ്ചിന്‍
ഹോണ്ടയുടെ ഹോൺനെറ്റ്​ 2.0യുടെ എഞ്ചിനാണ്​ സിബി 200ന്‍റെയും ഹൃദയം​.  184.4 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​ കരുത്തുപകരുന്നത്​. രണ്ട്-വാൽവ്, എസ്​.ഒ.എച്ച്​.സിഎയർ-കൂൾഡ് എഞ്ചിൻ 17.3 എച്ച്പി കരുത്തും 16.1 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. പവർ റേഷ്യോ ഹോർനെറ്റ് 2.0ന് തുല്യമാണ്. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്​. അതും ഹോർനെറ്റ് 2.0 ക്ക്​ സമാനമാണ്​.

സസ്​പെൻഷന്‍
മുന്നിൽ യു.എസ്​.ഡി ഫോർക്​, പിന്നിൽ മോണോഷോകുമാണ്​​ സസ്​പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നത്​. ബ്രേക്കുകളും ഹോൺനെറ്റിന്​ സമാനമായി തുടരുന്നു. മുന്നിലും പിന്നിലും ഡിസ്​ക്​ ബ്രേക്കുകളാണ്​. സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസും ഉൾപ്പെടുത്തിയിട്ടുണ്ട്​. 17 ഇഞ്ച് അലോയ്​കളും കടുപ്പമേറിയ പ്രതലത്തിനായി ബ്ലോക്ക് പാറ്റേൺ ടയറുകളും ഉപയോഗിച്ചിട്ടുണ്ട്​.

ഡിസൈന്‍
സിബി 500 എക്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്‍റെ രൂപകൽപ്പന. വലിയ വിൻഡ്‌സ്‌ക്രീനും ബെല്ലി പാനും(എഞ്ചിനെ​ അടിയിൽനിന്ന്​ സംരക്ഷിക്കുന്ന കവർ) ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്പ്ലിറ്റ്-സീറ്റുകളും കണ്ണാടികളും പോലുള്ള ഘടകങ്ങൾ ഹോർനെറ്റ് 2.0-ക്ക്​ സമാനമാണ്​. ഇതോടൊപ്പം വലുതും സൗകര്യപ്രദവും സുഖകരമായ സ്‌പോര്‍ടി സീറ്റ്, പ്രാപ്യമായ സീറ്റ് ഉയരം, യാത്രയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള ഭാരം കുറഞ്ഞ അലോയി വീലുകള്‍, ഗോള്‍ഡന്‍ അപ്‌സൈഡ് സൈഡ് ഫ്രണ്ട് ഫോര്‍ക്‌സ്, ഡിജിറ്റല്‍ ലിക്വിഡ് ക്രിസ്റ്റല്‍ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ട്മീറ്റര്‍, എല്‍ഇഡി ലൈറ്റ് സെറ്റപ്പ്, യാത്ര സുഖകരവും സുരക്ഷിതവുമാക്കുന്ന ട്രെഡ് പാറ്റേ ടയറുകള്‍ (മുമ്പില്‍ 110 മില്ലി മീറ്ററും പുറകില്‍ 140 മില്ലി മീറ്ററും), എന്‍ജിന്‍ സ്റ്റോപ് സ്വിച്ച് തുടങ്ങിയവ സവിശേഷതകളാണ്.

ഫീച്ചറുകള്‍
ഓൾ എൽഇഡി ലൈറ്റിങ്​ വാഹനത്തി​ന്‍റെ മറ്റൊരു പ്രത്യേകതയാണ്​. ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ പാനലും ബൈക്കിനെ വേറിട്ടതാക്കുന്നു​. എൽസിഡി ഡിസ്പ്ലേയുടെ ലൈറ്റിങ്​ അഞ്ച് തരത്തിൽ ക്രമീകരിക്കാവുന്നതാണ്​. രണ്ട് ട്രിപ്പ് മീറ്റർ, ബാറ്ററി വോൾട്ടേജ് മീറ്റർ, ഗിയർ-പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ഇൻസ്ട്രുമെൻറ് ക്ലസ്​റ്ററിലുണ്ട്​. 147 കിലോഗ്രാം ആണ്​ സി.ബി 200 എക്​സി​െൻറ ഭാരം. ഗ്രൗണ്ട് ക്ലിയറൻസ് 167 എംഎം ആണ്. സീറ്റ് ഉയരം 810 എം.എം. ഇന്ധന ടാങ്ക് ശേഷി 12 ലിറ്റർ.

നിറങ്ങള്‍
മാറ്റെ സെലീന്‍ സില്‍വര്‍ മെറ്റാലിക്, പേള്‍ നൈറ്റ്സ്റ്റാര്‍ക്ക്,  സ്‌പോര്‍ട്‌സ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാകും

വാറന്‍റിയും എതിരാളിയും
മൂന്നു വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്‍റിയും മൂന്നുവര്‍ഷത്തെ ഓപ്ഷണല്‍ അധിക വാറന്റിയും ഉള്‍പ്പെടെ ആറു വര്‍ഷത്തെ വാറന്‍റിയും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.   ഹീറോ എക്​സ്​ പൾസ് 200 ആയിരിക്കും പ്രധാന എതിരാളി. 

വില
1.44 ലക്ഷം രൂപ വിലയിലാണ്​ ബൈക്ക്​ വിപണിയിലെത്തുക.  1.30 ലക്ഷം രൂപ വിലയുള്ള ഹോർനെറ്റ് 2.0യുമായി താരതമ്യ​പ്പെടുത്തുമ്പോള്‍ 14,000 രൂപ കൂടുതലാണ് സിബി 200 എക്​സി​ന്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona  

click me!