മേല്‍പ്പാലത്തില്‍ നിന്നും കാര്‍ പതിച്ചത് യുവതിയുടെ ദേഹത്ത്, ഞെട്ടിക്കും വീഡിയോ!

Published : Nov 24, 2019, 03:42 PM ISTUpdated : Nov 24, 2019, 03:48 PM IST
മേല്‍പ്പാലത്തില്‍ നിന്നും കാര്‍ പതിച്ചത് യുവതിയുടെ ദേഹത്ത്, ഞെട്ടിക്കും വീഡിയോ!

Synopsis

മേല്‍പ്പാലത്തില്‍ നിന്നും കാര്‍ കുത്തനെ താഴോട്ട് വീഴുന്ന ഞെട്ടിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍

ഹൈദരാബാദ് : മേല്‍പ്പാലത്തില്‍ നിന്നും കാര്‍ കുത്തനെ താഴോട്ട് വീഴുന്ന ഞെട്ടിക്കുന്ന അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കാര്‍ ശരീരത്തിലേക്ക് വീണ് വഴിയാത്രക്കാരിയായ യുവതി മരിച്ചിരുന്നു. 

കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്‍റെ വിവിധ ആംഗിളിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അമിത വേഗതയില്‍ വന്ന കാര്‍ മേല്‍പ്പാളത്തിലെ വളവില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് പറക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടര്‍ന്ന് കാര്‍ നിലത്തേക്ക് പതിക്കുന്നതും തെറിച്ച് യാത്രികരുടെ മേലേക്ക് മറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പറന്നുവന്ന ഒരു സൈന്‍ബോര്‍ഡിനടയില്‍പ്പെടാതെ വഴിയാത്രക്കാരിയായ ഒരു യുവതി തലനാരിഴക്ക് രക്ഷപ്പെടുന്നതും കാണാം. ആളുകള്‍ ഓടിമാറുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍  ഡ്രൈവര്‍ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ