'മഞ്ഞില്‍ വിരിഞ്ഞ കാര്‍'; കശ്‍മീരി യുവാവിന്‍റെ അദ്ഭുത സൃഷ്ടി!

Web Desk   | Asianet News
Published : Jan 21, 2020, 01:39 PM ISTUpdated : Jan 21, 2020, 02:17 PM IST
'മഞ്ഞില്‍ വിരിഞ്ഞ കാര്‍'; കശ്‍മീരി യുവാവിന്‍റെ അദ്ഭുത സൃഷ്ടി!

Synopsis

''കുട്ടിക്കാലം മുതലേ ഞാനിത് ചെയ്യാറുണ്ട്. മഞ്ഞുപയോഗിച്ച് എനിക്ക് എന്തുമുണ്ടാക്കാനാകും, താജ്‍മഹല്‍ പോലും. '' - സുബൈര്‍ അഹമ്മദ് പറഞ്ഞു.

ശ്രീനഗര്‍: ശ്രീനഗര്‍ ഇപ്പോള്‍ മഞ്ഞില്‍ പുതഞ്ഞിരിക്കുകയാണ്. ഈ മഞ്ഞുകാലത്തെ ഏറ്റവും മനോഹരമായി എങ്ങനെ വിനിയോഗിക്കാമെന്ന് ആലോചിക്കുന്നവര്‍ക്ക് മാതൃകയാണ് സുബൈര്‍ അഹ്മദ്. തന്‍റെ കഴിവിനെ മഞ്ഞില്‍ തീര്‍ത്ത ശില്‍പ്പമാക്കിയിരിക്കുകയാണ് സുബൈര്‍. 

മഞ്ഞ് ഉപയോഗിച്ച് കാര്‍ ഉണ്ടാക്കിയിരിക്കുകയാണ് ആ ചെറുപ്പക്കാരന്‍. ഇതോടെ ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടവുമായി മാറിക്കഴിഞ്ഞു. മഞ്ഞുകാറിനൊപ്പം നിന്ന് സെല്‍ഫി എടുക്കാനുള്ള തിരക്കാണ് ഇപ്പോഴവിടെ. ''കുട്ടിക്കാലം മുതലേ ഞാനിത് ചെയ്യാറുണ്ട്. മഞ്ഞുപയോഗിച്ച് എനിക്ക് എന്തുമുണ്ടാക്കാനാകും, താജ്‍മഹല്‍ പോലും. '' - സുബൈര്‍ അഹമ്മദ് പറഞ്ഞു.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇവിടുത്തെ താപനില. മഴയും കൊടുങ്കാറ്റും ഉണ്ടാവാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ട് പറയുന്നു. ഡിസംബര്‍ 21 ന് ആരംഭിച്ച തണുപ്പ് ജനുവരി 31 വരെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം