കൈ തട്ടേണ്ട, ഒരു ക്ലിക്ക് മതി ഓട്ടോ നിങ്ങളെ തേടിയെത്തും; ഓട്ടോറിക്ഷകളെ ഹൈടെക്കാക്കി ടുക്സി

By Web TeamFirst Published Nov 13, 2021, 2:51 PM IST
Highlights

ഇന്ത്യയിലെ വളരെ വലിയ ജനവിഭാഗം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ തടസങ്ങൾ ഒന്നുമില്ലാതെ താങ്ങാവുന്ന നിരക്കിൽ ഈ ശൃംഖലയിലേക്ക് ചേർക്കുകയാണ് ടുക്സി എന്ന റൈഡ് ഫൈൻഡിംഗ് ആപ്പ് (Tukxi Ride Finding App).

മ്മുടെ നാട്ടിലെ ഗതാഗത മേഖലയിൽ ഓട്ടോറിക്ഷകൾക്കുള്ള (Autorickshaw) സ്ഥാനം വളരെ വലുതാണ്. പലപ്പോഴും അടിയന്തര യാത്രാ സാഹചര്യങ്ങളിലും മറ്റും തുണയാകുന്നത് ഓട്ടോറിക്ഷകളാണ്.  ഒരു ക്ലിക്കിനപ്പുറം യാത്രാ സേവനങ്ങൾ നമ്മുടെ അടുത്തെത്തുന്ന ഈ ആധുനിക  കാലത്ത് ഓട്ടോറിക്ഷാ സേവനങ്ങളും ഇതേ പാതയിലാണ്.  ഇന്ത്യയിലെ വളരെ വലിയ ജനവിഭാഗം വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷ തടസങ്ങൾ ഒന്നുമില്ലാതെ താങ്ങാവുന്ന നിരക്കിൽ ഈ ശൃംഖലയിലേക്ക് ചേർക്കുകയാണ് ടുക്സി എന്ന റൈഡ് ഫൈൻഡിംഗ് ആപ്പ് (Tukxi Ride Finding App).

ടുക്സി ഒരു ഇന്ത്യൻ റൈഡ് ഫൈൻഡിംഗ് ആപ്പ് ആണ്. ഡ്രൈവർമാർക്ക് ഗവൺമെന്റ് അംഗീകൃത മീറ്റർ ചാർജ് നേടുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും തടസം ഇല്ലാത്തതുമായ യാത്രാസൗകര്യം പ്രദാനം ചെയ്യാനും അതിവേഗത്തിലുള്ള സേവനത്തിലൂടെ ടുക്സി സജ്ജമാണ്. റോഡിലേക്കിറങ്ങി കൈകാണിച്ച് ഒരു ഓട്ടോ പിടിക്കുന്നത് വളരെയധികം സമയം ചെലവഴിക്കേണ്ടി വരുന്ന ഒന്നാണ്. എന്നാല്‍ ടുക്സി  ഓട്ടോയുമായി നേരിട്ട് യാത്രക്കാരെ ബന്ധിപ്പിക്കുന്നു.

ടുക്സി ഏറ്റവും അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറും  യാത്രക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്നു. അവിടെ ഏതെങ്കിലും ഡ്രൈവർ ലഭ്യമല്ലെങ്കിൽ മാത്രമാണ് അടുത്തുള്ള മറ്റേതെങ്കിലും ഡ്രൈവറുമായി കണക്ട് ചെയ്യുക. അതുകൊണ്ടുതന്നെ ക്യാൻസലേഷൻ സാധ്യത അഞ്ച് ശതമാനത്തിൽ താഴെയാണ്. കാലാവസ്ഥയും ട്രാഫിക്കും പോലുള്ള ഘടകങ്ങൾ പരിഗണിക്കാതെ എപ്പോഴും ഉപഭോക്താക്കളിൽ നിന്ന്‌ മീറ്റർ നിരക്ക് മാത്രമാണ് ഈടാക്കുന്നത്. അധിക നിരക്ക് ഈടാക്കുന്നതിൽ ടുക്സി വിശ്വസിക്കുന്നില്ലെന്നും തീർത്തും സുതാര്യമായ പെയ്മെന്റ് ഇടപാടുകളാണ് ടുക്സിയുടേതെന്നും കമ്പനി പറയുന്നു. കിലോ മീറ്റർ അടിസ്ഥാനത്തിൽ കമ്മിഷൻ ഈടാക്കാതെ ഡ്രൈവർമാർക്ക് കൃത്യമായ തുക കൈമാറുന്നു. ബുക്കിംഗ് നടത്തുമ്പോൾ ഈടാക്കുന്ന ചെറിയൊരു ചാർജാണ് കമ്പനിയുടെ വരുമാനം.  ഡ്രൈവർമാർക്കുള്ള ഫീസിൽ നിന്ന്‌ തുകയൊന്നും ടുക്സി ഈടാക്കുന്നില്ല.

ഒരു വർഷമായി കൊച്ചിയിൽ പ്രവർത്തിച്ചു വരുന്ന ടുക്സി ഇപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്കും തങ്ങളുടെ  സേവനം വ്യാപിപ്പിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് റൈഡുകളെ ബന്ധിപ്പിക്കുന്നതിനായി 1500-ലധികം ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്  ഇതുവരെ  ടുക്സിയിൽ  രജിസ്റ്റർ ചെയ്‍തിട്ടുള്ളത്. പ്രവർത്തനം അരംഭിച്ച്  കേവലം ഒരു മാസത്തിനുള്ളിൽ തന്നെ  250ഓളം ഡ്രൈവർമാരാണ് തിരുവനന്തപുരത്ത് നിന്നും ടുക്സിയിൽ രജിസ്റ്റർ ചെയ്‍തത്. നഗരത്തിൽ നിന്നും നിരവധി ഡ്രൈവർമാർ ദിനംപ്രതി ടുക്സിയിലേക്ക് കടന്നുവന്നുകൊണ്ടിരിക്കുകയാണ്

വളരെ വലിയ വിപുലീകരണത്തിനാണ് ടുക്സി പദ്ധതിയിടുന്നത്. വരുംദിവസങ്ങളിൽ   തൃശ്ശൂർ, കോട്ടയം, വടക്കൻ കേരളം എന്നിവിടങ്ങളിലേക്ക് ടുക്സി പ്രവർത്തനം വിപുലീകരിക്കും. കൂടാതെ ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും  ടുക്സി സേവനങ്ങൾ അധികം വൈകാതെ എത്തും. ടാക്സി സേവനങ്ങളും കാലതാമസമില്ലാതെ ടുക്സി അവതരിപ്പിക്കും. ഓട്ടോ ഡ്രൈവർമാർക്ക് അധിക വരുമാനം എന്ന ലക്‌ഷ്യം സാധ്യമാക്കുവാനായി നിരവധി ബ്രാൻഡുകളുമായുള്ള സഹകരണത്തോടു കൂടി തിരുവനന്തപുരത്ത് ഹോം ഡെലിവറി സംവിധാനത്തിലേക്ക് കടക്കുവാനും  ടുക്സി പദ്ധതിയിടുന്നുണ്ട് . ഗ്രാമീണ മേഖലകളിൽ ഈ അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടുക്സി.

ഒരാൾക്ക് ഒരു ഓട്ടോറിക്ഷ യാത്ര അനിവാര്യമായി വരുമ്പോൾ ഒന്ന് കൈ വീശുക കൂടി ചെയ്യാതെ അത് സ്വന്തം സ്ഥലത്ത് എത്തുന്ന സാഹചര്യം ആണ് ടുക്സി പ്രദാനം ചെയ്യുന്നതെന്നും കമ്പനി പറയുന്നു.

click me!