മായമല്ല, മന്ത്രമല്ല.. 250 കിമീ മൈലേജുമായി ഒരു ഡിസയര്‍; രഹസ്യം തേടി മാരുതിയും വാഹനലോകവും!

Web Desk   | others
Published : Sep 05, 2021, 11:23 AM IST
മായമല്ല, മന്ത്രമല്ല.. 250 കിമീ മൈലേജുമായി ഒരു ഡിസയര്‍; രഹസ്യം തേടി മാരുതിയും വാഹനലോകവും!

Synopsis

ഒരു മാരുതി ഡിസയറായിരുന്നു ആ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വാഹനം.  ആ ഡിസയറിന്‍റെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനിയുടെയും വിശേഷങ്ങള്‍ അറിയാം

രാജ്യത്ത് നിശബ്‍ദമായി ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. ദിവസവും നിരവധി മോഡലുകളാണ് ഇത്തരത്തില്‍ നിരത്തിലേക്കും വിപണിയിലേക്കും ഇറങ്ങുന്നത്. അതിനിടെ പരമ്പരാഗത ഇന്ധനത്തില്‍ ഓടുന്ന വണ്ടിയത്തന്നെ ഇലക്ട്രിക്ക് ഹൃദയമുള്ളതാക്കി മാറ്റിയ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു മാരുതി ഡിസയറായിരുന്നു ആ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വാഹനം.  ആ ഡിസയറിന്‍റെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കമ്പനിയുടെയും വിശേഷങ്ങള്‍ അറിയാം.

ഇലക്ട്രിക്ക് കിറ്റ്
പരമ്പരാഗത ഇന്ധനം ഉഫയോഗിക്കുന്ന ഡിസയറിനെ ഇലക്ട്രിക്ക് വാഹനമാക്കി മാറ്റുന്ന ഇലക്ട്രിക്ക് കിറ്റാണ് എത്തിയിരിക്കുന്നത്. വാഹനത്തിലെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നീക്കിയാണ് ഈ കിറ്റ് ഘടിപ്പിക്കുന്നത്. 

നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ്
മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ആണ് പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റാവുന്ന സാങ്കേതികവിദ്യയുമായി എത്തിയിരിക്കുന്നത്.  നേരത്തെ മറ്റു ചില വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നോര്‍ത്ത്‌വേ കിറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടുണ്ട്. 

രണ്ട് വേരിയന്‍റ്
മാരുതി സുസുക്കി ഡിസയറിനായി ഡ്രൈവ് EZ, ട്രാവല്‍ EZ എന്നീ രണ്ട് മോഡല്‍ ഇലക്ട്രിക് കിറ്റുകൾ നോർത്ത് വേയിൽ  ലഭ്യമാണ്. ആദ്യത്തേത് ഡ്രൈവ് ഇസെഡ് എന്നാണ്​ അറിയപ്പെടുന്നത്​. ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ച്​ ലഭിക്കും. സാധാരണ സോക്കറ്റിലൂടെ ചാർജ് ചെയ്യാൻ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ എടുക്കും. രണ്ടാമത്തേത്​ ട്രാവൽ ഇസെഡ് കിറ്റാണ്​. പവർട്രെയിൻ ഒന്നാണെങ്കിലും ഇവക്ക്​ വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ട്രാവൽ ഇസെഡ് ഉപയോഗിച്ച്, ഫുൾ ചാർജിൽ ഡിസയറിന് 250 കിലോമീറ്റർ വരെ പോകാനാകും. 

മൈലേജ്
വാഹനം പൂർണ്ണമായി ചാർജ് ചെയ്യാൻ ഏകദേശം 8-10 മണിക്കൂർ എടുക്കും.   ഇലക്ട്രിക് കിറ്റ് ഘടിപ്പിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ക്ക് 140 കിലോമീറ്ററും വാണിജ്യ വാഹനങ്ങള്‍ക്ക് 80 കിലോമീറ്റര്‍ വരെ പരമാവധി വേഗത കൈവരിക്കാനും സാധിക്കും. നിലവിൽ ഫാസ്റ്റ് ചാർജിങ്​ സംവിധാനം ലഭ്യമല്ല.  ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.

നിയമസാധുത
പെട്രോള്‍-ഡീസല്‍ കാറുകള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ നിയമസാധുതയും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്. വാഹനം ഇലക്ട്രിക്കിലേക്ക് മാറ്റിയ ശേഷം ആര്‍സിയില്‍ രേഖപ്പെടുത്താം.

വില
അഞ്ച് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഈ ഇലക്ട്രിക് കിറ്റിന്റെ വില. ഇതില്‍ ജി എസ് ടിയും ഉള്‍പ്പെടും. 

എങ്ങനെ കിട്ടും?
നോര്‍ത്ത്‌വേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി 25,000 രൂപ അഡ്വാന്‍സ് തുക നല്‍കി ഈ കിറ്റ് ബുക്കുചെയ്യാം.  കിറ്റ്​ ഡെലിവറിക്ക് ഏകദേശം ആറ് മാസം എടുക്കും. 500 കിറ്റുകൾ മാത്രമാണ്​ നിലവിൽ ലഭ്യമായിട്ടുള്ളത്​. ആദ്യം ബുക്ക്​ ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിലാകും കിറ്റ്​ നൽകുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇന്ത്യൻ വാഹന വിപണിയിൽ കണ്ണുവച്ച് ചൈനയുടെ പുതിയ നീക്കം
കാർ മൈലേജ്: ഇനി കബളിപ്പിക്കപ്പെടില്ല! നിർണായക തീരുമാനവുമായി കേന്ദ്ര സർക്കാർ