നാലുനിലയുടെ മുകളില്‍ നിന്നും കാറുമായി 'പറക്കാൻ' ശ്രമം, മൂക്കുംകുത്തി താഴേക്ക്, ട്വിസ്റ്റ്!

Published : Sep 11, 2023, 02:34 PM IST
നാലുനിലയുടെ മുകളില്‍ നിന്നും കാറുമായി 'പറക്കാൻ' ശ്രമം, മൂക്കുംകുത്തി താഴേക്ക്, ട്വിസ്റ്റ്!

Synopsis

ഉയർന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് ഒരു റഷ്യൻ നിര്‍മ്മിത ലഡാ നിവ എസ്‍യുവി ചാടിച്ച റഷ്യൻ സ്റ്റണ്ട്മാൻ എവ്ഹെനി ചെബോട്ടറേവ് ആണ് തലനാരിഴയ്ക്ക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. കണക്കുകൂട്ടല്‍ പിഴച്ചോടെ കാര്‍ താഴേക്ക് വീണ് തകരുകയായിരുന്നു. ഭീകരമായ അപകടം ആയിരുന്നിട്ടും താരതമ്യേന ചെറിയ പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാലുനില കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്നും മറ്റൊരു കെട്ടിടത്തിലേക്ക് കാർ ചാടിക്കാനുള്ള ഒരു റഷ്യൻ സ്റ്റണ്ട്മാന്‍റെ ശ്രമം ദാരുണമായി പരാജയപ്പെടുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അപകടത്തില്‍ തലനാരിഴയ്ക്ക് സ്റ്റണ്ടമാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്. ജോർജിയയുടെ അതിർത്തിയോട് ചേർന്നുള്ള റഷ്യൻ റിപ്പബ്ലിക് ഓഫ് നോർത്ത് ഒസ്സെഷ്യ-അലാനിയയിലാണ് സംഭവം.

50 അടിയോളം ഉയരമുള്ള കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് ഒരു റഷ്യൻ നിര്‍മ്മിത ലഡാ നിവ എസ്‍യുവി ചാടിച്ച റഷ്യൻ സ്റ്റണ്ട്മാൻ എവ്ഹെനി ചെബോട്ടറേവ് ആണ് തലനാരിഴയ്ക്ക് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. കണക്കുകൂട്ടല്‍ പിഴച്ചോടെ കാര്‍ താഴേക്ക് വീണ് തകരുകയായിരുന്നു. ഭീകരമായ അപകടം ആയിരുന്നിട്ടും താരതമ്യേന ചെറിയ പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവിധ ആംഗിളുകളില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകളിൽ, വെളുത്ത ലഡ നിവ രണ്ട് നാലുനില കെട്ടിടങ്ങൾക്കിടയിൽ ചാടാൻ ശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും. ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് അല്‍പ്പ നിമിഷം വായുവില്‍ ഉയര്‍ന്നു നിന്ന ലഡ ഡ്രൈവറുടെ കണക്കുകൂട്ടലുകൾ പിഴച്ചോതോടെ രണ്ടാമത്തെ കെട്ടിടത്തിന്‍റെ പാരപ്പറ്റില്‍ തട്ടി താഴേക്ക് പതിച്ചു.  മറുവശത്ത് സുരക്ഷിതമായി ഇറങ്ങുന്നതിന് ഇഷ്ടാനുസൃതമായി നിർമ്മിച്ച റാംപിൽ വേഗത കൂട്ടാൻ മതിയായ ഇടമില്ലായിരുന്നു.

"പണി വരുന്നുണ്ട് അവറാച്ചാ.." യുവജനങ്ങളുടെ ഇത്തരം ഡ്രൈവിംഗ് അവസാനിപ്പിക്കാൻ മാസ്റ്റര്‍ പ്ലാനുമായി എംവിഡി!

പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ, ചെബോട്ടറേവിന്റെ സുഹൃത്തുക്കൾ നിലവിളിക്കുന്നതും പരിഭ്രാന്തരാകുന്നതും കേൾക്കാം. സംഭവസ്ഥലത്ത് എടുത്ത മറ്റ് ഫൂട്ടേജുകളിൽ , 32 കാരനായ ചെബോട്ടറേവ് വാഹനത്തിന്റെ തകര്‍ന്ന അവശിഷ്‍ടങ്ങളുടെ ഇടയില്‍ നിന്നും ഇറങ്ങി വരുന്നതും ഓടിപ്പോകുന്നതും കാണാം. കാലുകൾക്കും കാലുകൾക്കും പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ചെബോട്ടറേവ് ഗുരുതരമായ അപകടത്തിൽ പെടുന്നത് ഇതാദ്യമല്ല. രണ്ട് വർഷം മുമ്പ് നദിക്ക് മുകളിലൂടെ ഒരു കാർ ചാടാനുള്ള ശ്രമത്തിൽ ഇദ്ദേഹത്തിന് ഗുരുതമായി പരിക്കറ്റതായി റിപ്പോർട്ടുകള്‍ ഉണ്ട്. സമാനമായ സ്റ്റണ്ടുകൾ നിറഞ്ഞതാണ്  ചെബോട്ടറേവിന്‍റെ യൂട്യൂബ് ചാനലും. ഓടുന്ന വാഹനങ്ങൾക്ക് മുകളിലൂടെ ചാടുന്നതും വിവിധ ക്രാഷ് ടെസ്റ്റുകൾ നടത്തുന്നതും ഉള്‍പ്പെടെയുള്ള വീഡിയോകള്‍ ചെബോട്ടറേവിന്‍റേതായുണ്ട്. 

youtubevideo
 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം