വിലയൊട്ടും കൂട്ടാതെ പുത്തൻ ആക്സസുമായി സുസുക്കി

By Web TeamFirst Published Oct 5, 2022, 11:35 AM IST
Highlights

അതേസമയം പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്‍കീമിന് സുസുക്കി അധിക പണം ഈടാക്കുന്നില്ല.

സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ആക്‌സസ് 125 സ്‌കൂട്ടറിന് പുതിയ ഡ്യുവൽ ടോൺ കളർ സ്‍കീം അവതരിപ്പിച്ചു . സോളിഡ് ഐസ് ഗ്രീൻ വിത്ത് പേൾ മിറേജ് വൈറ്റ് എന്നാണ് ഈ പുതിയ പെയിന്റ് സ്‍കീമിന്റെ പേര്.  ഇത് ആക്‌സസ് 125-ന്റെ റൈഡ് കണക്റ്റിലും പ്രത്യേക പതിപ്പിലും മാത്രമേ ലഭ്യമാകൂ. അതേസമയം പുതിയ ഡ്യുവൽ-ടോൺ പെയിന്റ് സ്‍കീമിന് സുസുക്കി അധിക പണം ഈടാക്കുന്നില്ല. സ്‌പെഷ്യൽ എഡിഷന്റെ വില 83,000 രൂപയാണ് . റൈഡ് കണക്ട് എഡിഷന്റെ ഡ്രം ബ്രേക്ക് പതിപ്പിന് 85,200 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 87,200 രൂപയുമാണ് വില.

ആക്ടിവയ്ക്ക് പെട്രോളടിച്ചു, 55,000 രൂപയുടെ ബില്ലില്‍ തലകറങ്ങി ഉടമ, സംഭവിച്ചത് ഇതാണ്!

സ്‍കൂട്ടറിൽ മെക്കാനിക്കൽ മാറ്റങ്ങള്‍ ഒന്നുമില്ല. നിലിവിലെ 124 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് ഹൃദയം. ഈ എഞ്ചിൻ 6,750 ആർപിഎമ്മിൽ 8.5 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 10 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. സിവിടി ഗിയര്‍ബോക്സ് യൂണിറ്റാണ് ട്രാൻസ്‍മിഷൻ.

വെളുപ്പും പച്ചയും നിറഞ്ഞ വളരെ ഇളം നിറത്തിലുള്ള ഷേഡിലാണ് ബോഡി ഫിനിഷ് ചെയ്‌തിരിക്കുന്നത്. വശങ്ങളിൽ അൽപ്പം ബീജ് നിറവും ഉണ്ട്.  ഇത് അകത്തെ പാനലുകളിൽ നിന്ന് തുടരുന്നു. നല്ല ഓറഞ്ചു നിറത്തിൽ ഉള്ളതാണ് ഇരിപ്പിടം. പെയിന്‍റ് സ്‍കീം വളരെ ശ്രദ്ധ ആകർഷിക്കുന്നു.

സുസുക്കി റൈഡ് കണക്ട് എഡിഷനിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുണ്ട് . അതിനാൽ, സ്‌കൂട്ടറിന്റെ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്ററുമായി റൈഡർക്ക് തന്റെ സ്‍മാർട്ട്‌ഫോൺ ബന്ധിപ്പിക്കാൻ കഴിയും. കണക്‌റ്റ് ചെയ്‌തുകഴിഞ്ഞാൽ, സ്‌കൂട്ടറിന് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻകമിംഗ് കോൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, മിസ്‌ഡ് കോൾ അലേർട്ടുകൾ, വായിക്കാത്ത എസ്എംഎസ് അലേർട്ടുകൾ, വേഗത മുന്നറിയിപ്പ്, ഫോൺ ബാറ്ററി ലെവൽ ഡിസ്‌പ്ലേ, എത്തിച്ചേരുന്ന സമയം എന്നിവ കാണിക്കാൻ സാധിക്കും. 

ഹോണ്ട CBR150R റെപ്സോള്‍ എഡിഷൻ വിദേശത്ത് അവതരിപ്പിച്ചു

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി പൊസിഷനിംഗ് ലാമ്പ്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി സോക്കറ്റ്, ഡ്യുവൽ ലഗേജ് ഹുക്കുകൾ, ഒരു പുഷ് സെൻട്രൽ ലോക്ക് സിസ്റ്റം, സംഭരണത്തിനുള്ള ഫ്രണ്ട് റാക്ക്, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ് എന്നിവയാണ് സ്‍കൂട്ടറില്‍ കമ്പനി വാഗ്‍ദാനം ചെയ്യുന്ന മറ്റ് സവിശേഷതകൾ. ആക്‌സസ് 125-ലെ സീറ്റിനടിയിലെ സ്റ്റോറേജ് 21.8 ലിറ്ററാണ്. സുസുക്കി ഇക്കോ പെർഫോമൻസും ഇലക്ട്രിക് സ്റ്റാർട്ടറും ഉണ്ട്. മുന്നിൽ 90/90, പിന്നിൽ 90/100 എന്നിങ്ങനെയുള്ള ട്യൂബ്‌ലെസ് ടയറുകളാണ് സ്‍കൂട്ടറില്‍ സുസുക്കി വാഗ്ദാനം ചെയ്യുന്നത്.

click me!