Suzuki Avenis| സുസുക്കി അവെനിസ് സ്‌പോർടി സ്‌കൂട്ടർ ഇന്ത്യയിൽ

Published : Nov 19, 2021, 03:46 PM ISTUpdated : Nov 19, 2021, 05:11 PM IST
Suzuki Avenis| സുസുക്കി അവെനിസ് സ്‌പോർടി സ്‌കൂട്ടർ ഇന്ത്യയിൽ

Synopsis

ആകർഷകമായ നിരവധി പുതിയ ഫീച്ചറുകള്‍ നിറഞ്ഞതാണ് പ്രധാനമായും യുവ റൈഡര്‍മാരെ ലക്ഷ്യമിടുന്ന ഈ സ്‍കൂട്ടര്‍. സ്‍മാർട്ട്ഫോണുകളുമായി കണക്ട് ചെയ്യാന്‍ അനുവദിക്കുന്ന സുസുക്കി സ്‍മാർട്ട് കണക്ട് ആപ്പും ഇതിന് ലഭിക്കുന്നു.

സുസുക്കി (Suzuki) മോട്ടോർസൈക്കിൾ ഇന്ത്യ പുതിയ അവെനിസ് സ്‌പോർട്ടി സ്‌കൂട്ടർ (Avenis Sporty Scooter) പുറത്തിറക്കി. ടിവിഎസ് എൻടോർക്കിന്റെയും ഹോണ്ട ഡിയോയുടെയും പ്രധാന എതിരാളിയായാണ് പുതിയ സ്‌പോർടി സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. 86,700 രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ്-ഷോറൂം വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആകർഷകമായ നിരവധി പുതിയ ഫീച്ചറുകള്‍ നിറഞ്ഞതാണ് പ്രധാനമായും യുവ റൈഡര്‍മാരെ ലക്ഷ്യമിടുന്ന ഈ സ്‍കൂട്ടര്‍. സ്‍മാർട്ട്ഫോണുകളുമായി കണക്ട് ചെയ്യാന്‍ അനുവദിക്കുന്ന സുസുക്കി സ്‍മാർട്ട് കണക്ട് ആപ്പും ഇതിന് ലഭിക്കുന്നു. FI സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് പുതിയ സുസുക്കി അവെനിസിന്റെ ഹൃദയം . ഈ എഞ്ചിൻ 6750 ആർപിഎമ്മിൽ 8.7 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 5500 ആർപിഎമ്മിൽ 10 എൻഎം ടോർക്കും പുറപ്പെടുവിക്കും. 106 കിലോ മാത്രമാണ് സ്‍കൂട്ടറിന്റെ ഭാരം. സ്‌കൂട്ടറിന്റെ ചില പ്രധാന ഹൈലൈറ്റുകളിൽ വലുതും ബോൾഡുമായ ടേൺ-ബൈ-ടേൺ നാവിഗേഷൻ സംവിധാനമുള്ള സുസുക്കി റൈഡ് കണക്റ്റ് ഉൾപ്പെടുന്നു. ബോഡി മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി ടെയിൽ ലാമ്പും സ്‌കൂട്ടറിന്റെ സ്‌റ്റൈൽ ഘടകത്തില്‍ ഉണ്ട്.

മെറ്റാലിക് ട്രൈറ്റൺ ബ്ലൂ കളർ ഉൾപ്പെടെ അഞ്ച് നിറങ്ങളിലാണ് ഈ സ്‍കൂട്ടര്‍ എത്തുക.  ഇന്ത്യയിലുടനീളം റേസ് എഡിഷനായും ഈ സ്‍കൂട്ടര്‍ ലഭ്യമാകും. ഈ റേസ് എഡിഷൻ വേരിയന്റിൽ സുസുക്കി റേസിംഗ് ഗ്രാഫിക്‌സ് സജ്ജീകരിച്ചിരിക്കുന്നു. ജപ്പാനിലെയും ഇന്ത്യയിലെയും കമ്പനിയുടെ ടീമുകൾ പുതിയ തലമുറയുടെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും മറഞ്ഞിരിക്കുന്ന ഉപഭോക്തൃ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുന്ന ഒരു പുതിയ ഉൽപ്പന്നം വികസിപ്പിക്കുന്നതിനും വളരെ കഠിനമായി പരിശ്രമിച്ചെന്ന് പുതിയ സ്‍കൂട്ടറിനെപ്പറ്റി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സതോഷി ഉചിദ പറയുന്നു.

പുതിയ സുസുക്കി അവെനിസ് സ്‍കൂട്ടറിന്റെ വിശദമായ എക്സ്-ഷോറൂം വില വിവരങ്ങള്‍...

മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ / മെറ്റാലിക് ലഷ് ഗ്രീൻ: 86,700 രൂപ

പേൾ ബ്ലേസ് ഓറഞ്ച് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്: 86,700 രൂപ

മെറ്റാലിക് മാറ്റ് ബ്ലാക്ക് / ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്: 86,700 രൂപ

പേൾ മിറേജ് വൈറ്റ് / മെറ്റാലിക് മാറ്റ് ഫൈബ്രോയിൻ ഗ്രേ: 86,700 രൂപ

മെറ്റാലിക് ട്രൈറ്റൺ ബ്ലൂ (റേസ് എഡിഷൻ): 87,000 രൂപ
 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം
സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ