ഇൻട്രൂഡറിന്റെ ബി എസ് 6 പതിപ്പുമായി സുസുക്കി

Web Desk   | Asianet News
Published : Mar 25, 2020, 03:32 PM IST
ഇൻട്രൂഡറിന്റെ ബി എസ് 6 പതിപ്പുമായി സുസുക്കി

Synopsis

സുസുക്കിയുടെ ക്രൂയിസർ ബൈക്കായ ഇൻട്രൂഡറിന്റെ ബി എസ് 6 പതിപ്പ് വിപണിയിലെത്തി

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ ക്രൂയിസർ ബൈക്കായ ഇൻട്രൂഡറിന്റെ ബി എസ് 6 പതിപ്പ് വിപണിയിലെത്തി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് എക്സ്ഷോറൂം വില. 

154.9 സിസി 4 സ്ട്രോക്ക്, എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. ഫ്യുവൽ ഇൻജക്ഷൻ ടെക്നോളജി ആണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്വൽ ആണ് ഗിയർബോക്സ്. 13.6പി എസ് പവറും13.8 Nm ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കുന്നു. മുന്നിൽ ടെലിസ്കോപിക് സസ്പെൻഷനും പിന്നിൽ സ്വിങ് ആമുമാണ് നൽകിയിരിക്കുന്നത്.45 kmpl ആണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.

എബിഎസ്സോടു  കൂടിയ മുൻപിൻ ഡിസ്ക് ബ്രേക്കുകളും 17 ഇഞ്ച് വീലുകളും ഈ വാഹനത്തിന് നൽകിയിരിക്കുന്നു. 152 കിലോഗ്രാം ഭാരമുള്ള ഈ വാഹനത്തിന് 11 ലിറ്റർ ശേഷിയുള്ള ഇന്ധനടാങ്കാണ്.   2130 എംഎം നീളവും 805 എംഎം വീതിയുമാണ് ഈ വാഹനത്തിന്. 740എംഎം സീറ്റ് ഹൈറ്റ്ക്രൂയിസർ വാഹനങ്ങൾക്ക് ചേരുന്നതാണ്.170 എംഎം ഗ്രൗണ്ട് ക്ലിയറൻസും നൽകിയിരിക്കുന്നു

 ഡിജിറ്റൽ ഇൻസ്ട്രുമെൻസ് ക്ലസ്റ്റർ, എൽഇഡി ടയിൽ ലാമ്പ്, ട്വിൻ ബാരൽ എക്സോസ്റ്റ്, പിൻസീറ്റ് യാത്രക്കാരന് ബാക്ക് റസ്റ്റ് എന്നിവയും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലയിൽ നല്ലൊരു ക്രൂയിസർ ബൈക്ക് അന്വേഷിക്കുന്നവർക്ക് തീർച്ചയായും ഈ മോഡൽ പരിഗണിക്കാവുന്നതാണ്. വിപണിയിൽ ബജാജ് അവഞ്ചർ ആയിരിക്കും ഇൻട്രൂഡറിന്റെ മുഖ്യ എതിരാളി

PREV
click me!

Recommended Stories

ചൈൽഡ് സീറ്റ് ലക്ഷ്വറിയല്ല, കാരണമിത്, ഗുരുതര പരിക്കുകൾ മുതൽ മരണം വരെ ഒഴിവാകും
പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് റോൾസ് റോയിസ് മുതലാളി, കയ്യടിച്ച് വാഹനലോകം