70, 80, 90 കാലഘട്ടങ്ങളിലെ ഓഫ്-റോഡർ എസ്‌യുവികളുടെ 4x4 സംവിധാനങ്ങൾക്കുള്ള ആദരവാണ് ജിംനി എക്സ്എൽ ഹെറിറ്റേജ് എന്ന് സുസുക്കി പറയുന്നു.
ഓസ്‌ട്രേലിയയിൽ ജിംനി എസ്‌യുവിയുടെ പ്രത്യേക 'ഹെറിറ്റേജ്' വേരിയൻ്റ് സുസുക്കി വെളിപ്പെടുത്തി. അത് 500 യൂണിറ്റുകളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. 70, 80, 90 കാലഘട്ടങ്ങളിലെ ഓഫ്-റോഡർ എസ്‌യുവികളുടെ 4x4 സംവിധാനങ്ങൾക്കുള്ള ആദരവാണ് ജിംനി എക്സ്എൽ ഹെറിറ്റേജ് എന്ന് സുസുക്കി പറയുന്നു. സുസുക്കി ജിംനി XL ഹെറിറ്റേജ് വേരിയൻ്റിന് സവിശേഷമായ ഡെക്കലുകളും റെഡ് മഡ് ഫ്ലാപ്പുകളും ലഭിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂ.
അഞ്ച് വാതിലുകളുള്ള ജിംനി ഓസ്‌ട്രേലിയയിൽ ജിംനി XL എന്ന പേരിലാണ് വിൽക്കുന്നത്. ഇത്തവണ പുതിയ ഹെറിറ്റേജ് വേരിയൻ്റ് ജിംനി XL-ൽ ലഭ്യമാണ്, അതേസമയം 3-ഡോർ ജിംനിക്ക് കഴിഞ്ഞ വർഷം മാർച്ചിൽ പ്രത്യേക വേരിയൻ്റ് ലഭിച്ചു.
മാറ്റങ്ങളിൽ ഹെറിറ്റേജ് ലോഗോയുള്ള പ്രത്യേക ബോഡി ഡെക്കലുകളും ഒരു കാർഗോ ട്രേയും ചുവന്ന മഡ് ഫ്ലാപ്പുകളും ഉൾപ്പെടുന്നു. ഹെറിറ്റേജ് വൈറ്റ്, ഷിഫോൺ ഐവറി വിത്ത് ബ്ലൂയിഷ് ബ്ലാക്ക് പേൾ റൂഫ്, ജംഗിൾ ഗ്രീൻ, ബ്ലൂഷ് ബ്ലാക്ക് പേൾ, ഗ്രാനൈറ്റ് ഗ്രേ മെറ്റാലിക് കളർ ഓപ്ഷനുകളിൽ ജിംനി എക്സ്എൽ ലഭ്യമാണ്.
അഞ്ച് വാതിലുകളുള്ള ജിംനി ഇന്ത്യയിൽ നിർമ്മിച്ച് ഓസ്‌ട്രേലിയൻ വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നു. അതേ 1.5-ലിറ്റർ, 4-സിലിണ്ടർ NA പെട്രോൾ എഞ്ചിനിലാണ് ഓസ്‌ട്രേലിയൻ-സ്പെക്ക് മോഡൽ ലഭ്യമാകുന്നത്. എങ്കിലും 100 എച്ച്‌പി പവറും 130 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് ഇത് അൽപ്പം വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യ-സ്പെക്ക് മോഡലിനേക്കാൾ അഞ്ച് എച്ച്പിയും നാല് എൻഎം കുറവാണ്. ജിംനി XL ഹെറിറ്റേജ് വേരിയൻറ് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാകൂ, അതേസമയം സുസുക്കി 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കോടുകൂടിയ എസ്‌യുവിയും വാഗ്ദാനം ചെയ്യുന്നു.
ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഹിൽ-ഹോൾഡ് കൺട്രോൾ, ഹിൽ-ഡിസെൻ്റ് കൺട്രോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ആറ് എയർബാഗുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ജിംനി എക്‌സ്എൽ അവതരിപ്പിച്ചിരിക്കുന്നത്.
12.74 ലക്ഷം രൂപയിൽ തുടങ്ങി 14.95 ലക്ഷം രൂപ വരെയാണ് മാരുതി ജിംനിയുടെ ഇന്ത്യയിലെ എക്സ് ഷോറൂം വില. എസ്‌യുവിയുടെ 2023 മോഡലിന് നിലവിൽ 1.50 ലക്ഷം രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പുതിയ 2024 മോഡലിന് 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നു.