വി സ്‌ട്രോം 1050 XT പ്രോയുമായി സുസുക്കി

By Web TeamFirst Published Sep 6, 2020, 10:22 PM IST
Highlights

അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന വി സ്‌ട്രോം 1050 XTയുടെ പുതിയ വേരിയന്‍റിനെ അവതരിപ്പിച്ചു. 

അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക് ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന വി സ്‌ട്രോം 1050 XTയുടെ പുതിയ വേരിയന്‍റിനെ അവതരിപ്പിച്ചു. ഇറ്റലിയിൽ ആണ് വാഹനത്തിന്‍റെ അവതരണം. 

15,390 യൂറോ അഥവാ ഏകദേശം 13.31 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ഇറ്റലിയിലെ എക്സ് ഷോറൂം വില. യെല്ലോ, ബ്ലാക്ക്, ടൂ-ടോൺ ഓറഞ്ച് നിറത്തിലുള്ള വൈറ്റ് ലിവറിയിലും വാഹനം ലഭ്യമാണ്. 

ഓഫ്-റോഡ് ശേഷിയുള്ള കൂടുതൽ ആക്‌സസറികൾ ഉപയോഗിച്ചാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റാൻഡേർഡായി നിരവധി ഫാക്ടറി ആക്സസറികൾ സുസുക്കി വി-സ്ട്രോം 1050 XT പ്രോയ്ക്ക് ലഭിക്കുന്നു.

സുസുക്കി V-സ്ട്രോം 1050 -ൽ 1,037 സിസി, ഫോർ-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ്, 90 ഡിഗ്രി വി-ട്വിൻ യൂണിറ്റാണ് ഇപ്പോഴും ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 8,500 rpm -ൽ 106 bhp പരമാവധി കരുത്തും 6,000 rpm -ൽ 100 Nm ടോർക്കും ഉത്പാദിപ്പിക്കും.

എഞ്ചിൻ ഗാർഡുകൾ, ക്രമീകരിക്കാവുന്ന ഫുട്പെഗുകൾ, കരുത്തുറ്റ ബാഷ് പ്ലേറ്റ്, അതുപോലെ തന്നെ ബൈക്കിനൊപ്പം ഒന്നിലധികം ദിവസത്തെ സാഹസങ്ങൾക്കായി ഹാർഡ് കേസ് പന്നിയറുകൾ എന്നിവ പുതിയ V-സ്ട്രോം 1050 XT പ്രോയില്‍ ഉണ്ട്. 
 

click me!