ഹ്യുണ്ടായ് ക്രെറ്റയെ നേരിടാൻ ടാറ്റയും മഹീന്ദ്രയും

By Web TeamFirst Published Jan 21, 2023, 5:53 PM IST
Highlights

 വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളികളായ എസ്‌യുവികളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.

2015-ൽ ലോഞ്ച് ചെയ്‍തതു മുതൽ ഇടത്തരം എസ്‌യുവി സെഗ്‌മെന്റിൽ ഹ്യുണ്ടായ് ക്രെറ്റ ആധിപത്യം പുലർത്തുന്നു. എന്നിരുന്നാലും, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയുടെ പ്രവേശനത്തോടെ കടുത്ത മത്സരം നേരിടുകയാണ്. വരും വർഷങ്ങളിൽ, മഹീന്ദ്രയിൽ നിന്നും ടാറ്റ മോട്ടോഴ്‌സിൽ നിന്നുമുള്ള രണ്ട് പുതിയ മോഡലുകൾ വരുന്നതോടെ മത്സരം കൂടുതൽ ശക്തമാകും. ടാറ്റ കര്‍വ്വ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള എസ്‌യുവിയും ഒരു പുതിയ മഹീന്ദ്ര എസ്‌യുവിയും ഹ്യുണ്ടായിയുടെ മിഡ്-സൈസ് എസ്‌യുവിക്കെതിരെ സ്ഥാനം പിടിക്കും. വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റയുടെ എതിരാളികളായ എസ്‌യുവികളുടെ ചില പ്രധാന വിശദാംശങ്ങൾ ഇതാ.

അടുത്തിടെ സമാപിച്ച ദില്ലി ഓട്ടോ എക്‌സ്‌പോ 2023-ൽ ടാറ്റ കര്‍വ്വ് കൺസെപ്റ്റ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. പെട്രോൾ, ഇലക്‌ട്രിക് പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പം അതിന്റെ അവസാന മോഡൽ നൽകുമെന്ന് കാർ നിർമ്മാതാവ് സ്ഥിരീകരിച്ചു. വ്യത്യസ്‍ത പവർട്രെയിനുകൾക്ക് അനുയോജ്യവും വലിയ ബാറ്ററികൾ ഉൾക്കൊള്ളാൻ കഴിവുള്ളതുമായ Gen 2 (സിഗ്മ) പ്ലാറ്റ്‌ഫോമിലാണ് ഇത് രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. പുതിയ ടാറ്റ എസ്‌യുവിക്ക് ഡ്യുവൽ മോട്ടോർ സജ്ജീകരണവും AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനവും ഉണ്ടായിരിക്കും. ഇതിന്റെ ഇലക്ട്രിക് റേഞ്ച് ഏകദേശം 400-500 കിലോമീറ്ററായിരിക്കും. പെട്രോൾ പതിപ്പിൽ ടാറ്റയുടെ പുതിയ പെട്രോൾ മോട്ടോറുകളിലൊന്ന് ഉപയോഗിക്കാനാണ് സാധ്യത. ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, മുഴുനീള എൽഇഡി ലൈറ്റ് ബാർ, ഭംഗിയായി ശിൽപങ്ങളുള്ള ബമ്പർ, ബോഡി ക്ലാഡിംഗ്, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, കൂപ്പെ പോലെയുള്ള ചരിഞ്ഞ റൂഫ്‌ലൈൻ, നോച്ച്ബാക്ക് ശൈലിയിലുള്ള ബൂട്ട് എന്നിവ ഉൾക്കൊള്ളുന്ന ബ്രാൻഡിന്റെ പുതിയ 'ഡിജിറ്റൽ' ഡിസൈൻ ഭാഷയാണ് ടാറ്റ കര്‍വ്വ് കൺസെപ്റ്റ് കാണിക്കുന്നത്. 

പുണെ ആസ്ഥാനമായുള്ള കാർ നിർമ്മാതാവ് അടുത്തിടെ അതിന്റെ വരാനിരിക്കുന്ന പുതിയ എസ്‌യുവിയുടെ ഒരു ടീസർ പുറത്തിറക്കി, അത് പുതിയ ഹ്യുണ്ടായ് ക്രെറ്റ എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷം അവസാനത്തോടെ മോഡൽ അവതരിപ്പിച്ചേക്കും. പുതിയ മഹീന്ദ്ര എസ്‌യുവിക്ക് നിവർന്നുനിൽക്കുന്ന വിൻഡ്‌ഷീൽഡ്, ഉയര്‍ന്ന വീൽ ആർച്ചുകൾ, നേരായ റൂഫ്‌ലൈൻ, ഹഞ്ച്ബാക്ക് പിൻ തുടങ്ങിയവ ഉണ്ടാകുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് പ്രദർശിപ്പിച്ച മഹീന്ദ്ര BE.05 EV കൺസെപ്റ്റിന് സമാനമാണ് ഇത് . പ്രതാപ് ബോസിന്റെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിസൈൻ യൂറോപ്പ് (മെയ്‌ഡ്) ആയിരിക്കും മഹീന്ദ്രയുടെ ക്രെറ്റ എതിരാളിയായ എസ്‌യുവി രൂപകൽപന ചെയ്യുന്നത്. അഡാസ്, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രീമിയം ഓഡിയോ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളോടെയാണ് ഇത് വരുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് നൽകാൻ സാധ്യതയുണ്ട്. 

click me!