വൻ സുരക്ഷ, കിടിലൻ ഡിസൈൻ! ടാറ്റയുടെ പുതിയ 'വിസ്ഫോടനം' ഓഗസ്റ്റ് ഏഴിന്! വരുന്നത് കൂപ്പെ സ്‌റ്റൈൽ എസ്‌യുവി കർവ്വ്

Published : Jul 14, 2024, 12:20 PM IST
വൻ സുരക്ഷ, കിടിലൻ ഡിസൈൻ! ടാറ്റയുടെ പുതിയ 'വിസ്ഫോടനം' ഓഗസ്റ്റ് ഏഴിന്! വരുന്നത് കൂപ്പെ സ്‌റ്റൈൽ എസ്‌യുവി കർവ്വ്

Synopsis

2024-ൽ ഇന്ത്യൻ വാഹനലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു എസ്‌യുവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ടാറ്റാ കർവ്വ് ആണ് ഈ കാർ.  

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവി വിഭാഗത്തിൻ്റെ ആവശ്യകതയിൽ തുടർച്ചയായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ മൊത്തം കാർ വിൽപ്പനയുടെ 50 ശതമാനത്തിലധികം എസ്‌യുവികളുടേതാണ്. ഈ ശ്രേണിയിൽ, 2024-ൽ ഇന്ത്യൻ വാഹനലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഒരു എസ്‌യുവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. ടാറ്റാ കർവ്വ് ആണ് ഈ കാർ.

ഈ കാർ ഓഗസ്റ്റ് 7 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. ടാറ്റ കർവിൻ്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകൾ ഒരേ ദിവസം തന്നെ അവതരിപ്പിക്കും. ടാറ്റ കർവ് പുറത്തിറങ്ങിക്കഴിഞ്ഞാൽ, ഇത് ഇന്ത്യയിലെ ആദ്യത്തെ കൂപ്പെ ശൈലിയിലുള്ള കോംപാക്റ്റ് എസ്‌യുവിയായി മാറും. ഈ എസ്‌യുവിക്ക് ഫ്ലഷ് ഡോർ ഹാൻഡിലുകൾ, മസ്‌കുലർ ഫേഷ്യ, ചങ്കി ബോഡി ക്ലാഡിംഗ്, വലിയ എയറോഡൈനാമിക് അലോയ് വീലുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽലൈറ്റുകൾ, വലിയ പനോരമിക് സൺറൂഫ് എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്. ഇത് കൂടാതെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ-2 ADAS ടെക്‌നോളജി തുടങ്ങിയവയും എസ്‌യുവിയുടെ ഇൻ്റീരിയറിൽ ഉണ്ടാകും.

സുരക്ഷിതത്വത്തിന് പേരുകേട്ടതാണ് ടാറ്റ കാറുകൾ. ടാറ്റ കർവിൻ്റെ ഐസിഇ, ഇലക്ട്രിക് പതിപ്പുകളും സുരക്ഷയ്ക്കായി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.  ടാറ്റ കർവിൻ്റെ ഐസിഇ പതിപ്പിൽ ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. ആദ്യത്തേതിൽ 115 bhp പരമാവധി കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഉൾപ്പെടുന്നു. ഇതുകൂടാതെ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും നൽകും. ഈ എഞ്ചിൻ പരമാവധി 125 ബിഎച്ച്പി കരുത്തും 225 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. ഇതുകൂടാതെ, എസ്‌യുവിയുടെ ഇലക്ട്രിക് വേരിയൻ്റിന് 50kWh ബാറ്ററി ബാക്ക് നൽകാനും സാധ്യതയുണ്ട്. ഇത് ഉപഭോക്താക്കൾക്ക് ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും.

PREV
click me!

Recommended Stories

മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ