
മുംബൈ: രാജ്യത്തെ പ്രമുഖ കോമേഷ്യൽ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‍സ് കൊമേർഷ്യൽ വാഹനങ്ങൾക്കായി മൂന്നു മാസ സൗജന്യ എൻജിൻ പരിശോധന സേവന ക്യാമ്പ് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വില്പനാനന്തര സേവനം നൽകുക എന്നത് ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം. ഏപ്രിൽ ഒന്നുമുതൽ ജൂൺ 30വരെയാകും ക്യാമ്പ് നടക്കുക. 26ലധികം സേവനങ്ങൾ അടങ്ങുന്ന ടാറ്റ മോട്ടോർസ് സമ്പൂർണ സേവാ പദ്ധതി എൻജിൻ വാഹന പരിപാലനത്തിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് വാഹന ഉടമകളെയും ഡ്രൈവർമാരെയും ബോധവൽക്കരിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാഹനത്തിന്റെ പരിപാലനത്തിന്റെ പ്രസക്തി, ഇന്ധന ക്ഷമത, വാഹനത്തിന്റെ പ്രകടനം, നിക്ഷേപത്തിൽ നിന്നും ലഭിക്കുന്ന വരുമാനം എന്നിവയെപ്പറ്റിയും മാർഗ്ഗനിർദ്ദേശം ലഭിക്കും.
ടാറ്റ മോട്ടോഴ്സിന്റെ രാജ്യത്തെ 1500ലധികം വരുന്ന അംഗീകൃത സർവീസ് സ്റ്റേഷനുകളുമായി ചേർന്നാണ് സേവനം നൽകുക. കൂളന്റുകൾ തിരഞ്ഞെടുക്കപ്പെട്ട സ്പെയർ പാർട്സുകൾ എന്നിവക്ക് പ്രത്യേക ഇളവുകളും ലഭ്യമാകും. കുമ്മിൻസ് , ബോഷ്, ലുകാസ്, ഡെൽഫി, ഫ്‌ളീറ്റ് ഗ്വാഡ്, എസ് ഈ ജി, ടർബോ എനർജി, ടാറ്റ ടോയോ, ബാൻകോ, അൽക്രാഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ സേവന പദ്ധതിക്ക് പിന്തുണയേകും.
അതിനൂതന സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സ്ഥിരതയും നിലവാരമുള്ള സേവനമാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നതെന്നും ഞങ്ങളുടെ ഉപഭോക്താകൾക്ക് സന്തോഷകരമായ ഒരു വിൽപ്പനാനന്തര സേവനം ഉറപ്പുവരുത്തുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് ടാറ്റ മോട്ടോർസ് സി വി ബി യു കസ്റ്റമർ കെയർ വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് ആർ രാമകൃഷ്ണൻ വ്യക്തമാക്കി.
കസ്റ്റമർ കെയർ അപ്ലിക്കേഷൻ, സർവീസ് ബുക്കിംഗ് സൗകര്യം, 24x7 ബ്രേക്ക് ഡൌൺ സേവനം, ടാറ്റ സിപ്പി, ടാറ്റ കവച് തുടങ്ങിയ 26ലധികം സേവനങ്ങൾ ടാറ്റ സമ്പൂർണ സേവയിലൂടെ ലഭ്യമാകും