മോഹവിലയില്‍ പുത്തന്‍ ഹാരിയര്‍, ബുക്കിംഗ് തുടങ്ങി

By Web TeamFirst Published Feb 18, 2020, 10:47 AM IST
Highlights

വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് 30,000 രൂപയ്ക്ക് ഹാരിയർ ബി‌എസ്‌6 വാഹനം  ബുക്ക് ചെയ്യാം

മുംബൈ: ഒമേഗ എആർ‌സിയെ അടിസ്ഥാനമാക്കി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഹാരിയർ 2020’, അവതരിപ്പിച്ചു.  ഒരു ഇന്ത്യ, ഒരു വില എന്ന ആശയവുമായി എത്തുന്ന വാഹനത്തിന്റെ മാനുവൽ പതിപ്പിന് എക്സ് ഷോറൂം ആരംഭ വില 13.69ലക്ഷം രൂപയും,  ഓട്ടോമാറ്റിക് പതിപ്പിന് 16.25ലക്ഷം രൂപയുമാണ് വില. വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള ടാറ്റ മോട്ടോഴ്‌സ് അംഗീകൃത ഡീലർഷിപ്പ് സന്ദർശിച്ചോ ഉപഭോക്താക്കൾക്ക് 30,000 രൂപയ്ക്ക് ഹാരിയർ ബി‌എസ്‌6 വാഹനം  ബുക്ക് ചെയ്യാം എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

170 പിഎസ് പവർ നൽകുന്ന 170 ക്രയോടെക് ഡിസൈൻ എഞ്ചിനൊപ്പം പനോരമിക് സൺറൂഫും വാഗ്ദാനം ചെയ്യുന്ന അടുത്ത തലമുറ ഹാരിയർ ഓട്ടോമാറ്റിക്ക്ലാസ് ലീഡിംഗ് പ്രകടന കാഴ്ചവെക്കും. ഇതിനുപുറമെ, പുതിയ ഡൈനാമിക് കാലിപ്‌സോ റെഡ് കളർ, പുതിയ സ്റ്റൈലിഷ് എയറോഡൈനാമിക് ഔട്ടർ മിററുകൾ എന്നിവ ഡിസൈൻ ഘടകത്തെ കൂടുതൽ മെച്ചപ്പെടുത്തും.  ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഏറ്റവും സുരക്ഷിതമായ കാറുകൾ വാഗ്ദാനംചെയ്യുന്നതിനുള്ള പ്രതിജ്ഞാബദ്ധതയോടെ തുടരുന്ന ടാറ്റ മോട്ടോഴ്‌സ് ഹാരിയറിൽ ഇപ്പോൾ എല്ലാ വേരിയന്റുകളിലും ഇ.എസ്.പി. ഉൾപ്പെടുത്തിയിരിക്കുന്നതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

എക്സ് ഇസഡ് + / എക്സ് ഇസഡ്എ+,  ട്രിം വേരിയന്റുകളിൽ പനോരമിക് സൺറൂഫ്, ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ടോടുകൂടിയ 6-വേ പവർഡ് ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിററുകൾ, ഡ്യൂവൽ-ടോൺ ഡയമണ്ട് കട്ട് ആർ17 അലോയ് വീലുകൾ എന്നിവ പുതിയ ഹാരിയറിനെ കൂടുതൽ ആകർഷകമാക്കുന്നു. ഓട്ടോമാറ്റിക് ശ്രേണിയിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അടങ്ങിയ ഹാരിയർ എക്സ്എംഎ, എക്സ്ഇഎ, എക്സ്ഇഎ + എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 

click me!