കമോണ്ട്രാ ടാറ്റാ ഇന്‍ട്രാ...!

By Web TeamFirst Published May 25, 2019, 12:33 PM IST
Highlights

ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുതു തലമുറ കോംപാക്ട് ട്രക്കായ ഇൻട്രാ വിപണിയിലെത്തി. 

ചെന്നൈ: ചെറിയ വാണിജ്യ വാഹന വിപണിയിൽ മുൻനിരയിലുള്ള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന പുതു തലമുറ കോംപാക്ട് ട്രക്കായ ഇൻട്രാ വിപണിയിലെത്തി. 2512എം എം × 1602എംഎം ലോഡ് ബോഡി ലെങ്ത് ആണ് വാഹനത്തിനുള്ളത്. വി 10,വി 20 എന്നിങ്ങനെ രണ്ട് പതിപ്പിൽ വാഹനം ലഭ്യമാണ്. 5.35    ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. 

വിപണിയിൽ ഗവേഷണം നടത്തിയും ഉപയോക്താക്കളുടെ വിലയിരുത്തലുകൾ പരിശോധിച്ചും ചെറിയ വാണിജ്യ വാഹന വിപണിയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുമാണ് ഇൻട്രാ രൂപപെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച പ്രകടനവും ഉയർന്ന ഭാര വാഹക ശേഷിയും, മികച്ച ഇന്ധന ക്ഷമതയും, ഈടും, കുറഞ്ഞ പ്രവർത്തന ചിലവും ഉയർന്ന വരുമാനവും ടാറ്റാ ഇൻട്രാ ഉറപ്പുനൽകുന്നുവെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ബി എസ് 6 മാനദണ്ഡം പാലിക്കുന്ന ഭാവിയിലേക്കുമുതകുന്ന എഞ്ചിൻ ആണ് വാഹനത്തിനു കരുത്ത് പകരുന്നത്. 52KW(70എച്ച് പി ) ഉള്ള 1400സിസി ഡി ഐ എഞ്ചിൻ ആണ് ഇൻട്രാ വി 20യിൽ ഉള്ളത്. 30KW(40എച്ച് പി )ഉള്ള 800സിസി ഡിഐ എഞ്ചിൻ ഇൻട്രാ വി 10 ന് കരുത്തേകുന്നു. ഇടുങ്ങിയ, തിരക്കേറിയ റോഡുകളിൽ പോലും അനായാസ ഡ്രൈവിംഗ് വാഹനം ഉറപ്പാക്കുന്നു. ഇന്ധന ക്ഷമത വർധിപ്പിക്കുന്നതിനായി ഗിയർ ഷിഫ്റ്റ്‌ അഡ്വൈസർ വാഹനത്തിൽ ഉണ്ട്. 5 സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിലേത്

പ്രത്യേകതകൾ: 
ബോൾട്ടബിൾ ഫുൾ ഫോർവേഡ് ബോഡി ഷെൽ ക്യാബിൻ ആണ് വാഹനത്തിൽ ഉള്ളത്. എമർജൻസി ലോക്കിങ് റീട്രാക്ടർ ഉള്ള സീറ്റ് ബെൽറ്റ്‌ ആണ് മറ്റൊരു പ്രത്യേകത. മികച്ച രീതിയിൽ ഡിസൈൻ ചെയ്ത ക്യാബിൻ സൗകര്യപ്രദമായ സീറ്റിംഗും സ്ഥലവും ഉള്ളതും കാറിനു സമാനവും ആണ്. മൊബൈൽ ചാർജിങ് പോയിന്റ്, ഇലക്ട്രോണിക് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ഹെഡ്‌ലാംബ്, വലിയ വിൻഡ് സ്ക്രീൻ, ലോക്ക് ചെയ്യാൻ സാധിക്കുന്ന ഗ്ലൗവ് ബോക്സ്, ഡാഷ് ബോർഡ്, സൗകര്യപ്രദമായ ഡ്രൈവിങ്ങിനു സഹായിക്കുന്ന ഹെഡ് റസ്റ്റ്‌, മ്യൂസിക് സിസ്റ്റം, എ സി എന്നിവയാണ് വാഹനത്തിലുള്ള മറ്റു സൗകര്യങ്ങൾ. ഫ്രണ്ട് & റിയർ ആക്സിൽ, ലീഫ് സ്പ്രിങ്സ് എന്നിവ ഉയർന്ന ഭാരം വഹിക്കുന്നവയും കുറഞ്ഞ മെയിന്റനൻസ് മാത്രം ഉള്ളവയും ആണ്

വിപണന നെറ്റ്വർക്കും വില്പനാനന്തര സേവനവും: 
വലിയ വിപണന നെറ്റ്വർക്ക് ആണ് ടാറ്റാ മോട്ടോഴ്സിന് ഉള്ളത്. ടാറ്റാ ഗ്രാം മിത്ര എന്ന പേരിൽ ഉള്ള സെയിൽസ്മാൻമാരുടെ സേവനം ഏറ്റവും വിദൂരമായ പ്രദേശങ്ങളിൽ പോലും ലഭിക്കും. 2 വർഷത്തെ അല്ലെങ്കിൽ 72000 കിലോ മീറ്റർ വരെയുള്ള വാറന്റി ലഭിക്കും. ഏറ്റവും മികച്ചതും താഴ്ന്ന  വിലയുള്ളതുമായ സ്പെയർ പാർട്സുകൾ അറ്റകുറ്റ പണി ചിലവ് കുറക്കുന്നു. ടാറ്റാ മോട്ടോഴ്സിൻറെ 'സമ്പൂർണ്ണ സേവ' പ്രകാരം 24x7 വർക് ഷോപ്പ്, മൊബൈൽ വർക്  ഷോപ്പ്, എ എം സി പാക്കേജുകൾ, ബ്രേക്ക് ഡൌൺ അസ്സിസ്റ്റൻസ്, ഡ്രൈവർമാർക്ക്  ആക്സിഡന്റ് ഇൻഷുറൻസ് എന്നിവ ലഭിക്കുന്നു.ഡ്രൈവർമാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള  'സമർത്ത് പദ്ധതി 'വഴി ആക്സിഡന്റ് ഇൻഷുറൻസ്, ഹോസ്പിറ്റലൈസേഷൻ കവർ, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം എന്നിവയും ലഭിക്കും.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ വാണിജ്യ വാഹന വിപണിയിൽ അവതരിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്നും പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചും, കുറഞ്ഞ പ്രവർത്തന ചിലവുള്ള ഉൽപ്പന്നങ്ങൾ പുറത്തിറക്കിയും വാണിജ്യ വാഹന വിപണിയിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും ടാറ്റാ ഇൻട്രാ വിപണിയെ തന്നെ മാറ്റി മറിക്കുന്നതാകുമെന്നും ടാറ്റാ മോട്ടോഴ്‌സ് സി ഇ ഒയും എം ഡിയും ആയ ഗുണ്ടർ ബുത്ഷാക് പറഞ്ഞു 

മികച്ച  വാണിജ്യ വാഹനങ്ങൾ  വാങ്ങാനും കുറഞ്ഞ പ്രവർത്തന ചിലവും ഉയർന്ന വരുമാനവും നേടാനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ വാഹനം ആണ് ടാറ്റാ ഇൻട്രായെന്ന് ടാറ്റാ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ്‌ ഗിരീഷ് വാഗും വ്യക്തമാക്കി. 

click me!