വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി ടാറ്റ മോട്ടോഴ്‍സ്

By Web TeamFirst Published Apr 22, 2020, 9:11 PM IST
Highlights

കൊവിഡ് -19 മഹാമാരിയുടെ  പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്‌സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള വാറന്റി നീട്ടി. 

കൊവിഡ് -19 മഹാമാരിയുടെ  പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്‌സ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള വാറന്റി നീട്ടി.  ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വാഹനങ്ങൾ ഓടുന്നതിന് സാങ്കേതിക സഹായം നൽകുന്നതിന് കമ്പനി അതിന്റെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഒരുക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള സേവന വിപുലീകരണങ്ങളുടെ ഭാഗമായി, ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി മറ്റു നിരവധി ആനുകൂല്യങ്ങളും  വാഗ്ദാനം നൽകുന്നുണ്ട്. 

ദേശീയ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്തിട്ടുള്ള സൗജന്യ സേവനങ്ങൾ രണ്ട് മാസതേക്കു കൂടി നീട്ടി. അതോടൊപ്പം ദേശീയ ലോക്ക് ഡൗൺ കാലയളവിൽ വാറന്റി കാലഹരണപ്പെടുന്ന എല്ലാവർക്കുമുള്ള വാറന്റി കാലയളവ്,  'സുരക്ഷ എ‌എം‌സി' എന്നിവ 
രണ്ട് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. 

'ടാറ്റ മോട്ടോഴ്‌സ് സുരക്ഷ'യിലെ എല്ലാ സജീവ കരാറുകളുടെയും സാധുത ഒരു മാസത്തേക്ക് കൂടി നീട്ടുന്നു. കൂടാതെ ദേശീയ ലോക്ക് ഡൗൺ കാലയളവിൽ മുമ്പ് ഷെഡ്യൂൾ ചെയ്ത എ‌എം‌സി സേവനം ഉപയോക്താക്കൾക്ക് ലഭിക്കുന്നതിന്റെ കാലയളവ് ഒരുമാസം കൂടി നീട്ടിയിട്ടുണ്ട്.  

ദേശീയ ലോക്ക് ഡൗൺ കാലയളവിൽ സർക്കാർ വ്യക്തമാക്കിയതുപോലെ അവശ്യവസ്തുക്കൾ വഹിക്കുന്ന ട്രക്കുകൾക്കായി ടാറ്റാ മോട്ടോഴ്‌സ് ഹെൽപ്പ്ലൈൻ, ടാറ്റ സപ്പോർട്ട് - 1800 209 7979 സജീവമായി പ്രവർത്തിക്കുന്നു. കൂടാതെ, സ്റ്റാൻഡേർഡ് വാറന്റി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ടാറ്റ മോട്ടോഴ്‌സ് അതിന്റെ ആഗോള വാണിജ്യ വാഹന ഉപഭോക്താക്കളുടെ വാറന്റി കാലയളവ് നീട്ടിക്കൊണ്ടുപോകും.

click me!